2011-07-07 17:13:10

മാര്‍പാപ്പയുടെ
വേനലവധി


07 ജൂലൈ 2011, വത്തിക്കാന്‍
സ്വകാര്യവും പൊതുവുമായ വത്തിക്കാനിലെ തന്‍റെ പരിപാടികള്‍ക്ക് താല്ക്കാലിക വിരാമമിട്ടുകൊണട് ബനഡികട് 16-ാമന്‍ മാര്‍പാപ്പ
ജൂലൈ 7-ാം തിയതി വ്യാഴാഴ്ച വൈകുന്നേരം 5.30-ന് വത്തിക്കാനില്‍നിന്നും 30 കി.മീ. അകലെയുള്ള കാസില്‍ ഗണ്ടോള്‍ഫോയിലേയ്ക്ക് വിശ്രമത്തിനായി ഹെലിക്കോപ്റ്റര്‍ മാര്‍ഗ്ഗം പുറപ്പെടുമെന്ന് അപ്പസ്തോലിക അരമനയുടെ കാര്യാലയം വെളിപ്പെടുത്തി. വത്തിക്കാനില്‍ ബുധനാഴ്ചകളില്‍ പതിവുള്ള പൊതുടൂടിക്കാഴ്ചാ പ്രഭാഷണവും, ഞായറാഴ്ചകളിലും പ്രത്യേക ദിവസങ്ങളിലുമുള്ള ത്രികാല പ്രാര്‍ത്ഥനാപ്രഭാണവും മാര്‍പാപ്പ തിരിച്ചെത്തുന്ന
ജൂലൈ 31-ാം തിയതിവരെ ഉണ്ടായിരിക്കുന്നതല്ല. ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ച പ്രഭാഷണം ആഗസ്റ്റ് 3-ാം തിയതി മുതല്‍ പുനരാരംഭിക്കും. ഞായറാഴ്ചകളിലും സവിശേഷ ദിനങ്ങളിലും പതിവുള്ള ത്രികാലപ്രാര്‍ത്ഥനാ പ്രഭാഷണം കാസില്‍ ഗണ്ടോള്‍ഫോയിലെ അപ്പസ്തോലിക അരമനയില്‍ മാര്‍പാപ്പ തുടരുമെന്നും അപ്പസ്തോലിക അരമനയുടെ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.
വത്തിക്കാനിലെ തിരക്കുകളില്‍നിന്നും മാറിനില്ക്കുന്ന മാര്‍പാപ്പ ക്യാസില്‍ ഗണ്ടോള്‍ഫോയില്‍ അധികസമയം പ്രാര്‍ത്ഥനയിലും പഠനത്തിലും, പുസ്തകരചനയിലും ചിലവഴിക്കുകയാണു പതിവ്. കഴിഞ്ഞ അവധിക്കാല പണിപ്പുരയില്‍ പൂര്‍ത്തീകരിച്ചു പുറത്തിറക്കിയ ഗ്രന്ഥമാണ് - നസ്രായനായ ഈശോ –വാല്യം 2.
ഈ വേനല്‍ക്കാലാവധിയില്‍ ‘നസ്രായനായ യേശു’ എന്ന ദൈവശാസ്ത്ര രചനയുടെ മൂന്നാം വാല്യവും മാര്‍പാപ്പ പൂര്‍ത്തിയാകും എന്നാണ് അവരുടെയും പ്രതീക്ഷ. റോമാപട്ടണത്തിന്‍റെ തെക്കുഭാഗത്തുള്ള ലാസ്സിയോ പ്രദേശത്തെ അല്‍ബാനോ കുന്നുകളിലാണ് ക്യാസില്‍ ഗണ്ടോള്‍ഫോ സ്ഥിതിചെയ്യുന്നത്. 14 ച. കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള പട്ടണം സമുദ്രനിരപ്പില്‍നിന്നും 1400 അടി ഉയരത്തിലാകയാല്‍ വേനല്‍ക്കാല വാസത്തിന് അനുയോജ്യമാണ്.








All the contents on this site are copyrighted ©.