2011-07-07 17:35:57

മതസ്വാതന്ത്ര്യത്തിന്‍റെ പാതയിലെ
ചരിത്ര മാതൃക


7 ജൂലൈ 2011, വത്തിക്കാന്‍
മതസ്വാതന്ത്ര്യത്തിന്‍റെ പാതയിലെ നാഴികക്കല്ലാണ് വത്തിക്കാനുമായുള്ള അസെര്‍ബൈജാന്‍ റിപ്പബ്ളിക്കിന്‍റെ ഉടമ്പടിയെന്ന്, ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് മംമ്പേര്‍ത്തി, വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി വത്തിക്കാനില്‍ പ്രസ്താവിച്ചു. മദ്ധ്യേഷ്യന്‍ മുസ്ലീം രാജ്യമായ അസെര്‍ബൈജാനുമായി ജൂലൈ 7-ാം തിയതി, അവിടത്തെ ക്രൈസ്തവ സമൂഹത്തിന്‍റെ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന, കരാറില്‍ ഒപ്പുവച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ആര്‍ച്ചുബിഷപ്പ് മംമ്പേര്‍ത്തി.
99 ശതമാനം മുസ്ലീംങ്ങളുള്ള അസെര്‍ബൈജാന്‍ റിപ്പബ്ളിക്ക് ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്കു നല്കുന്ന അംഗീകരം മതസ്വാന്ത്ര്യത്തിന്‍റെയും മനുഷ്യാന്തസ്സിന്‍റെയും മേഖലയില്‍ ലോക രാഷ്ട്രങ്ങള്‍ക്ക് മാതൃകയാണെന്ന് വത്തിക്കാന്‍റെ വക്താവ് പ്രസ്താവിച്ചു. അസെര്‍ബൈജാന്‍ റിപ്പബ്ളിക്കിന്‍റെ വിദേശകാര്യ മന്ത്രി മമാദ്യാരോവ്, അസെര്‍ബൈജാനിലെ വത്തിക്കാന്‍ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ക്ലാവ്ദിയോ ഗുഗരോത്തി എന്നിവരുടെ സാന്നദ്ധ്യത്തിലാണ് ചരിത്രപ്രാധാന്യമുള്ള കരാറില്‍ ഇരുകക്ഷികളും ഒപ്പുവച്ചത്.








All the contents on this site are copyrighted ©.