2011-07-07 17:16:47

ഗ്രാമീണ ലോകത്തിന്‍റെ മൂല്യങ്ങള്‍ പങ്കുവയ്ക്കണമെന്ന്
- ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ


7 ജൂലൈ 2011, വത്തിക്കാന്‍
ജൂലൈ 7-ാം തിയതി വ്യാഴാഴ്ച റോമില്‍ സമ്മേളിച്ച
ഇറ്റലിയിലെ കര്‍ഷകരുടെ ദേശീയ കൂട്ടായ്മയ്ക്ക് വത്തിക്കാന്‍
സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെവഴി അയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം ആഹ്വാനംചെയ്തത്.
ക്രൈസ്തവ സംസ്കാരത്തിന്‍റെയും നീണ്ട വിശ്വാസ പാരമ്പര്യത്തിന്‍റെയും പശ്ചാത്തലത്തില്‍നിന്നുകൊണ്ട് മനുഷ്യവ്യക്തിയെ കേന്ദ്രീകരിച്ച്
സാമ്പത്തിക നേട്ടത്തിന്‍റെ മേഖലയില്‍ നല്ല തീരുമാനങ്ങളെടുക്കുവാന്‍ സമ്മേളനത്തിനു സാധിക്കട്ടെയെന്ന് മാര്‍പാപ്പ ആശംസിച്ചു.
15,000-ത്തിലേറെ വരുന്ന ഇറ്റലിയിലെ കാര്‍ഷികോല്പാദകരുടെ കൂട്ടായ്മയ്ക്ക് സഹകരണ പ്രസ്ഥാനങ്ങളിലൂടെ, ഇടനിലക്കാരില്ലാതെ ജനങ്ങളിലേയ്ക്ക് അവരുടെ അദ്ധ്വാന ഫലങ്ങള്‍ നീതിപൂര്‍വ്വകമായി എത്തിക്കാനാവുമെന്ന് മാര്‍പാപ്പ സന്ദേശത്തിലൂടെ ആഹ്വാനംചെയ്തു.
തൊഴിലാളി മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്‍റെ മാദ്ധ്യസ്ഥ്യവും പരിശുദ്ധ ദിവ്യജനനിയുടെ മാതൃസംരക്ഷണവും അവര്‍ക്കു നേര്‍ന്ന മാര്‍പാപ്പ തന്‍റെ അപ്പസ്തോലിക ആശിര്‍വ്വാദവും സന്ദേശത്തിലൂടെ നല്കി.








All the contents on this site are copyrighted ©.