2011-07-04 14:52:40

ഭാരതസഭയുടെ പ്രേഷിതദൗത്യം തിരുഹൃദയത്തില്‍ നിന്നു പ്രവഹിക്കുന്നു – കര്‍ദിനാള്‍ ഗ്രേഷ്യസ്


04 ജൂലൈ‍ 2011, മുംബൈ

ഭാരതസഭയുടെ പ്രേഷിതദൗത്യം പ്രവഹിക്കുന്നത് തിരുഹൃദയത്തില്‍ നിന്നാണെന്ന് കര്‍ദിനാള്‍ ഗ്രേഷ്യസ്. ജൂണ്‍ മൂന്നാം തിയതി ഞായറാഴ്ച ഭാരതസഭ യേശുവിന്‍റെ തിരുഹൃദയത്തിരുനാള്‍ ആഘോഷിച്ചതോടനുബന്ധിച്ച് മുംബൈയില്‍ നല്‍കിയ സന്ദേശത്തിലാണ് ഭാരതത്തിലെ മെത്രാന്‍മാരുടെ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് തിരുഹൃദയത്തിരുന്നാളിന് ഭാരതസഭയിലുള്ള പ്രാധാന്യത്തെപ്പറ്റി പരാമര്‍ശിച്ചത്. ആരോഗ്യ, വിദ്യാഭ്യാസ, പൊതുക്ഷേമ മേഖലകളില്‍ ജനശാക്തീകരണം നടത്തുന്ന സഭാ ശുശ്രൂഷകള്‍ക്ക് ശക്തി ലഭിക്കുന്നത് തിരുഹൃദയത്തില്‍ നിന്നാണെന്നു പറഞ്ഞ കര്‍ദിനാള്‍ ഗ്രാമപ്രദേശങ്ങളിലും മറ്റും ദളിതരുടെയും ഗോത്രവര്‍ഗ്ഗക്കാരുടെയും പെണ്‍കുട്ടികളുടെയും ഉന്നമനത്തിനായി നൂറ്റാണ്ടുകളായി സഭ സേവനം ചെയ്യുകയാണെന്നും ചൂണ്ടിക്കാട്ടി, ഭാരതീയ ക്രൈസ്തവരുടെ തിരുഹൃദയഭക്തി ഹൃദയസ്പര്‍ശമാണെന്നു അഭിപ്രായപ്പെട്ട കര്‍ദിനാള്‍ ഈ ഭാരതത്തില്‍ നീതിയും വിശ്വസ്തതയും നിസ്വാര്‍ത്ഥതയും വളരണമെന്ന ആഗ്രഹമാണ് താനിക്കുള്ളതെന്നും തിരുനാള്‍ ദിനത്തില്‍ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.