2011-06-30 17:44:44

പൗരോഹിത്യ
വജ്ര ജൂബിലി ആഘോഷം
പാവങ്ങള്‍ക്കൊപ്പം


30 ജൂണ്‍ 2011, റോം
പാപ്പായുടെ പൗരോഹിത്യ വജ്രജൂബിലി ആഘോഷത്തില്‍ പാവങ്ങള്‍ക്ക് അന്നദാനം നല്കി. ജൂണ്‍ 30-ാം തിയതി വ്യാഴാഴ്ച റോമിലുള്ള ഉപവി പ്രവര്‍ത്തന സംഘടനയായ Circle of St. Peter ആണ് റോമാ പട്ടണത്തിലെ പാവങ്ങളെ കേന്ദ്രീകരിച്ച് അന്നദാന പരിപാടി ആസുത്രണം ചെയ്തത്.
മാര്‍പാപ്പയുടെ പൗരോഹിത്യ ജൂബിലിയുമായി ബന്ധപ്പെട്ട് വത്തിക്കാന്‍റെ കര്‍ദ്ദിനാളന്മാരുടെ സംഘമാണ് അന്നദാനത്തിന്‍റെ ചിലവുകള്‍ വഹിച്ചത്.
മാര്‍പാപ്പയുടെ ഭദ്രാസന ദേവാലയമായ റോമിലെ ലാറ്ററന്‍ ബസിലിക്കയുടെ പ്രധാന ശാലയില്‍ നടത്തപ്പെട്ട വിരുന്നില്‍ 300-ലേറെ പാവപ്പെട്ടവര്‍ പങ്കെടുത്തു. കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ തലവന്‍, ആഞ്ചെലോ സൊദാനോ പാവങ്ങളോടൊപ്പം വിരുന്നില്‍ പങ്കുചേര്‍ന്നു. ജീവിതത്തില്‍ കഷ്ടപ്പാടും വേദനയും അനുഭവിക്കുന്നവരോടുള്ള മാര്‍പാപ്പയുടെ ആര്‍ദ്രമായ ക്രിസ്തു സ്നേഹത്തിന്‍റെ പ്രതീകമാണീ വരുന്നെന്ന്, പങ്കെടുത്തവര്‍ക്ക് മരുന്നും വസ്ത്രവും വിതരണം ചെയ്തുകൊണ്ട് കര്‍ദ്ദിനാള്‍ സൊദാനോ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.