2011-06-30 17:38:55

ആര്‍ച്ചുബിഷപ്പ്
ബാലാ തുമ്മാ
പാലിയം സ്വീകരിച്ചു


30 ജൂണ്‍ 2011, വത്തിക്കാന്‍
വിശ്വാസത്തിലും സ്നേഹത്തിലും പത്രോസിന്‍റെ പിന്‍ഗാമിയോടുള്ള കൂട്ടായ്മയുടെ പ്രതീകമാണ് പാലിയം ഉത്തരീയമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ കൂടിക്കാഴ്ചയില്‍ പ്രസ്താവിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും വത്തിക്കാനിലെത്തി,
പാലിയം സ്ഥാനീയ ഉത്തരീയം സ്വീകരിച്ച ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന പ്രവിശ്യകളിലെ മെത്രോപ്പോലീത്താമാരെ ജൂണ്‍ 30-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ അപ്പസ്തേലിക അരമനയില്‍ ഒരു കൂടിക്കാഴ്ചയില്‍ സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.
ജൂണ്‍ 29-ാം തിയതി വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ദിനത്തില്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട സമൂഹ ദിവ്യബലിമദ്ധ്യേയാണ് 40 പുതിയ മെത്രാപ്പോലീത്താമാര്‍ക്ക് പാലിയങ്ങള്‍ നല്കപ്പെട്ടത്. ആട്ടിന്‍ രോമംകൊണ്ട് നെയ്തെടുത്ത പാലിയം ഉത്തരീയങ്ങള്‍ കൂട്ടായ്മയുടെയും അതോടൊപ്പം മെത്രാപ്പോലീത്താമാരില്‍ നിക്ഷിപ്തമായ ഇടയദൗത്യത്തിന്‍റെയും പ്രതീകമാണ്.
ഭാരതത്തില്‍നിന്നും ഹൈദ്രബാദ് അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ബാലാ തുമ്മ മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയില്‍ മറ്റു മെത്രാന്മാര്‍ക്കൊപ്പം സന്നിഹിതനായിരുന്നു. മെത്രാപ്പോലീത്താമാരില്‍ ചിലരുടെ മാതാപിതാക്കളും ബന്ധുമിത്രാദികളും സുഹൃത്തുക്കളും വത്തിക്കാനിലെ ക്ലെമെന്‍റൈന്‍ ശാലയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.








All the contents on this site are copyrighted ©.