2011-06-29 18:44:57

പൗലോസ്ലീഹായുടെ
അതിപുരാതന ചുവര്‍ചിത്രം


29 ജൂണ്‍ 2011, നേപ്പിള്‍സ്
പൗലോസ് അപ്പസ്തോലന്‍റെ പുരാതന ചുവര്‍ചിത്രം fresco നേപ്പിള്‍സില്‍ കണ്ടെത്തി. തെക്കെ ഇറ്റലിയിലെ നേപ്പിള്‍സില്‍, വിശുദ്ധ ജെനാരോയുടെ പേരിലുള്ള ഭൂഗര്‍ഭ സിമത്തേരിയില്‍ നടത്തപ്പെടുന്ന പുരാവസ്തു ഗവേഷണത്തിനിടയിലാണ് 6-ാം നൂറ്റാണ്ടിലേതെന്ന് അനുമാനിക്കുന്ന പൗലോസ് അപ്പസ്തേലന്‍റെ പൗരസ്ത്യ ശൈലിയിലുള്ള ചുവര്‍ചിത്രം കണ്ടെത്തിയത്. ക്രൈസ്തവ കലകള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍
ജൂണ്‍ 28-ാം തിയതി ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആറടിയോളം വലുപ്പമുള്ള ഗ്രീക്ക് ശൈലിയിലുള്ള ഛായാചിത്രം, ഭാഗികമായി കേടുവന്നതാണെങ്കിലും പുരാതന ഗ്രേക്കോ-റോമന്‍ സംസ്കാര സംങ്കരിത്തിന്‍റെ പ്രതീകമാണീ ചിത്രമെന്ന്
വത്തിക്കാന്‍റെ കലാ വിഭാഗം വിലയിരുത്തി. നീണ്ട മുഖവും നീണ്ടുചുരുണ്ട താടിയും മുടിയുമുള്ള ഒരു താത്വികന്‍റെ ഭാവഭംഗിയിലാണ് അപ്പസ്തോലന്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നതെന്നും, കറുത്ത കണ്ണുകളില്‍ തിങ്ങിനില്ക്കുന്ന ആത്മീയഭാവമുള്ള ഈ ബഹുവര്‍ണ്ണചിത്രം അപൂര്‍വ്വവും സവിശേഷവുമായ ശേഖരമാണെന്നും വത്തിക്കാന്‍റെ വിദഗ്ദ്ധര്‍ വാര്‍ത്താക്കുറിപ്പില്‍ വിവരിച്ചു.
നീറോ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് ക്രിസ്തുവര്‍ഷം 64-ാമാണ്ടില്‍ റോമന്‍ ചുവരിനു വെളിയില്‍വച്ച് ശിരച്ഛേദനംചെയ്യപ്പെട്ട പൗലോസ് അപ്പസ്തോലന്‍റെ റോമിലുള്ള വിവിധ ഛായചിത്രങ്ങളോട്
ഏറെ സാമ്യമുള്ളതാണ് നേപ്പിള്‍സില്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയ ചുവര്‍ചിത്രമെന്നും വത്തിക്കാന്‍റെ കാലാ-സാംസ്കാരിക വിഭാഗം വിലയിരുത്തുന്നു.








All the contents on this site are copyrighted ©.