2011-06-28 15:23:48

മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്‍മാരുടെ തിരുനാളാഘോഷങ്ങള്‍


28, ജൂണ്‍ 2011

ജൂണ്‍ ഇരുപത്തിയൊന്‍പതാം തിയതി ബുധനാഴ്ച വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്‍മാരുടെ തിരുനാള്‍ദിവ്യബലിക്ക് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മുഖ്യകാര്‍മ്മീകത്വം വഹിക്കും, നൂറു കര്‍ദിനാള്‍മാരും നാല്‍പതു മെത്രാപ്പോലീത്താമാരും സഹകാര്‍മ്മീകത്വം വഹിക്കുന്ന ദിവ്യബലി മധ്യേ ഇക്കഴിഞ്ഞവര്‍ഷം മെത്രാപ്പോലീത്താമാരായി നിയമിക്കപ്പെട്ട നാല്‍പതു സഭാധ്യക്ഷന്‍മാരെ പാപ്പ പാലീയം അണിയിക്കും. പാലീയം സ്വീകരിക്കുന്ന മെത്രാന്‍മാര്‍ പത്രോസിന്‍റെ പിന്‍ഗാമിയോട് തങ്ങള്‍ക്കുള്ള കൂട്ടായ്മയും വിധേയത്വവും ഏറ്റുപറയുന്നതും ചടങ്ങിന്‍റെ ഭാഗമാണ്, മാര്‍പാപ്പയുടെ അറുപതാം പൗരോഹിത്യവാര്‍ഷികവും ദിവ്യബലിയില്‍ പ്രത്യേകമാം വിധത്തില്‍ സ്മരിക്കപ്പെടും.

1951 ജൂണ്‍ ഇരുപത്തിയൊന്‍പതാം തിയതിയാണ് ഡീക്കന്‍ ജോസഫ് റാറ്റ്സിങ്ങറും സഹോദരന്‍ ജോര്‍ജ്ജ് റാറ്റ്സിങ്ങറും ഫ്രിസിങ്ങ് - മൊനാക്കോ അതിരൂപതാധ്യക്ഷനായിരുന്ന കര്‍ദിനാള്‍ മൈക്കിള്‍ ഫുള്‍ബെറില്‍ നിന്നും വൈദീകപട്ടം സ്വീകരിച്ചത്.








All the contents on this site are copyrighted ©.