2011-06-28 15:25:52

കുടിയേറ്റക്കാരുടെയും യാത്രീകരുടേയും അജപാലന ശുശ്രൂഷയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സമുദ്രയാത്രീകര്‍ക്കൊപ്പം


28, ജൂണ്‍ 2011

സമുദ്രയാത്രീകരുടെ മാനുഷീകവും തൊഴില്‍ സംബന്ധവുമായ അവകാശങ്ങള്‍ ആദരിക്കപ്പടണമെന്ന് കുടിയേറ്റക്കാരുടെയും യാത്രീകരുടേയും അജപാലന ശുശ്രൂഷയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍.
ജൂലൈ പത്താം തിയതി ഞായറാഴ്ച സമുദ്രഞായറായി ആചരിക്കുന്നതോടനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിലാണ് സമുദ്രയാത്രീകരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും അവര്‍ അനുഭവിക്കുന്ന വിഷതകളെയും ബുദ്ധിമുട്ടുകളെയും കുറിച്ച് സഭയ്ക്കുള്ള ഉത്കണ്ഠയും കൗണ്‍സില്‍ രേഖപ്പെടുത്തിയത്, 1922ല്‍ ആരംഭിച്ച സമുദ്ര പ്രേഷിതത്വത്തിന്‍റെ തൊണ്ണൂറാം വാര്‍ഷകത്തോടനുബന്ധിച്ച് 2012ല്‍ റോമില്‍ സംഘടിപ്പിക്കാന്‍ പോകുന്ന സമുദ്ര പ്രേഷിതത്വത്തെക്കുറിച്ചുള്ള ഇരുപത്തിമൂന്നാം ലോക കോണ്‍ഗ്രസില്‍ സമുദ്രലോകത്ത‍െ നിരന്തര പരിവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന വെല്ലുവിളികളെക്കുറിച്ചു വിശദ പഠനങ്ങള്‍ നടത്തുമെന്നും സന്ദേശത്തില്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് അന്തോണിയോ മരിയ വെല്യോ വെളിപ്പെടുത്തി. 2012 നവംബര്‍ മാസം പത്തൊന്‍പതാം തിയതി മുതല്‍ ഇരുപത്തിമൂന്നാം തിയതി വരെയായിരിക്കും സമുദ്ര പ്രേഷിതത്വത്തെക്കുറിച്ചുള്ള ഇരുപത്തിമൂന്നാം ലോക കോണ്‍ഗ്രസ്.








All the contents on this site are copyrighted ©.