2011-06-25 10:59:26

മതങ്ങള്‍ തമ്മില്‍ ഐക്യം വളര്‍ത്തുവാന്‍ മധ്യപ്രദേശിലെ മെത്രാന്‍മാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു


24 ജൂണ്‍ 2011, ബോപ്പാല്‍
മധ്യപ്രദേശിലെ മുഖ്യ മന്ത്രി ശിവരാജ് സിംഗിനയച്ച തുറന്ന കത്തിലാണ് സംസ്ഥാനത്തെ മെത്രാന്‍മാരുടെ സമിതി മതസമൂഹങ്ങള്‍ തമ്മിലുള്ള ഐക്യം വര്‍ദ്ധിപ്പിക്കാനും മതന്യൂനപക്ഷങ്ങളിലെ അംഗങ്ങള്‍ക്കെതിരേയുള്ള വിവേചനം ഇല്ലാതാക്കാനും ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതനുസരിച്ച് സര്‍ക്കാര്‍ പരിശ്രമിക്കണമെന്ന് ആവശ്യപ്പെട്ടത്. ബി.ജെ.പി. സംസ്ഥാനനേതാവ് മതവികാരങ്ങള്‍ ഇളക്കിവിടുന്ന തരത്തിലുളള പൊതു പ്രസംഗങ്ങള്‍ നടത്തിയപശ്ചാത്തലത്തിലാണ് മെത്രാന്‍മാര്‍ മുഖ്യമന്ത്രിക്ക് മതാന്തരഐക്യം വളര്‍ത്താനാവശ്യപ്പെട്ടുകൊണ്ട് തുറന്ന കത്തയച്ചതെന്ന് ഫീദെസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.









All the contents on this site are copyrighted ©.