2011-06-24 16:26:23

പാക്കിസ്ഥാന്‍മന്ത്രി ഷബാസ്ഭട്ടിയുടെ കൊലപാതകം വ്യക്തിവൈരാഗ്യം മൂലമാണെന്ന പോലീസിന്‍റെ വെളിപ്പെടുത്തലില്‍ സഭ സംശയം രേഖപ്പെടുത്തുന്നു.


24 ജൂണ്‍ 2011, ഇസ്ലാമാബാദ്

പാക്കിസ്ഥാനിലെ ന്യൂനപക്ഷകാര്യവകുപ്പു മന്ത്രിയായിരുന്ന ഷബാസ് ഭട്ടിയെ വധിക്കപ്പെട്ട കേസില്‍ അദ്ദേഹത്തോടൊപ്പം പത്തുവര്‍ഷം പ്രവര്‍ത്തിച്ചിട്ടുള്ള ഹാഫിസ് നാസര്‍ ഭട്ടിയോടുണ്ടായിരുന്ന വ്യക്തിവൈരാഗ്യം കാരണമാണ് വധിച്ചതെന്ന പോലീസ് ഭാഷ്യം വിചിത്രമായിരിക്കുന്നവെന്ന് ഇസ്ലാമാബാദ് രൂപതാധ്യക്ഷന്‍ ബിഷപ്പ് റൂഫിന്‍ ആന്‍റണി അഭിപ്രായപ്പെട്ടു. ക്രൈസ്തവ ന്യൂനപക്ഷം കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടാന്‍ പോകുന്നതിന്‍റെ അടയാളമാണ് ഇതെന്നും ബിഷപ്പ് ആരോപിച്ചു ഭട്ടിയുടെ ഘാതകനായി ആരോപിക്കപ്പെടുന്ന ഹാഫിസ് നാസര്‍ പത്തൊന്‍പതാം തിയതി ഞായറാഴ്ചയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.









All the contents on this site are copyrighted ©.