2011-06-23 18:35:25

മധ്യപൂര്‍വ്വദേശത്ത്
ജനാധിപത്യം വളരും


23 ജൂണ്‍ 2011, ഈജിപ്ത്
ജനാധിപത്യ സംസ്കാരം മധ്യപൂര്‍വ്വദേശത്ത് പൂവണിയുമെന്ന്
ബിഷപ്പ് റോബര്‍ട്ട് സ്റ്റേണ്‍, മധ്യപൂര്‍വ്വദേശ ജനക്ഷേമ സമിതിയുടെ സെക്രട്ടറി ജനറല്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഈജിപ്തിലെ സാമൂഹ്യ സാഹചര്യങ്ങളെക്കുറിച്ച് ജൂണ്‍ 22-ാം തിയതി ബുധനാഴ്ച മാധ്യമങ്ങളോടു സംസാരിക്കവേയാണ് പലസ്തീനയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മിഷന്‍റെ സെക്രട്ടറികൂടിയായ ബിഷപ്പ് സ്റ്റേണ്‍ ഇപ്രകാരം പ്രസ്താവിച്ചത്.
കലങ്ങി മറിയുന്ന ഈജിപ്തിലെ രാഷ്ടീയാന്തരീക്ഷം ‘നിലമുഴിയല്‍’പോലെ വേദനാജനകമാണെങ്കിലും ജനകീയ സംസ്കാരത്തിന്‍റെ നല്ലവിത്തു അവിടെ മുളയെടുക്കുമെന്നാണ്, 22 വര്‍ഷംനീണ്ട മധ്യപൂര്‍വ്വദേശത്തെ തന്‍റെ ജീവിതാനുഭവം പഠിപ്പിക്കുന്നതെന്ന്, ബിഷപ്പ് സ്റ്റേണ്‍ പ്രത്യാശ പ്രകടിപ്പിച്ചു.
മധ്യപൂര്‍വ്വദേശത്തെ ഏറ്റവും വലിയ രാഷ്ട്രമായ ഈജീപ്തിന്‍റെ രാഷ്ടീയ നീക്കങ്ങള്‍ക്കനുസരിച്ചായിരിക്കും അവിടത്തെയും ഇസ്രായേല്‍- പലസ്തീനാ പ്രദേശത്തെയും സ്ഥിതിഗതികളെന്ന് സാമൂഹ്യ ശാസ്ത്രജ്ഞന്‍ കൂടിയായ ബിഷപ്പ് സ്റ്റേണ്‍ മാധ്യമങ്ങളോടു പ്രസ്താവിച്ചു. അന്നാട്ടിലെ മുസ്ലീം ക്രൈസ്തവ യുവാക്കള്‍ ഒരുപോലെ പങ്കുചേരുന്ന ‘അറബ് വസന്തം’ ജനാധിപത്യ വിപ്ലവത്തിന്‍റെ പ്രത്യാശ പകരുന്ന വസന്തകാലം തന്നെയാണെന്ന് ബിഷപ്പ് സ്റ്റേണ്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.