2011-06-23 18:43:19

ക്രൈസ്തവരായതിനാല്‍
അവകാശങ്ങള്‍ നിഷേധിക്കരുത്


23 ജൂണ്‍ 2011, ഡല്‍ഹി
ഭരണഘടന അനുവദിക്കുന്ന മതേതരത്വത്തിനും മതസ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുമെന്ന്, ഭാരതത്തിലെ ദളിത് ക്രൈസ്തവര്‍ പ്രസ്താവനയിറക്കി.
ജൂണ്‍ 22-ാം തിയതി ബുധനാഴ്ച ഡല്‍ഹിയില്‍ പുറത്തിറക്കിയ
വാര്‍ത്താക്കുറിപ്പിലാണ് ഭാരതത്തിലെ ക്രൈസ്തവ സഭകളുടെ ദേശീയ സമിതി ഇപ്രകാരം പ്രസ്താവിച്ചത്. ക്രൈസ്തവരായതുകൊണ്ടു മാത്രം ഭരണഘടനയും ജനാധിപത്യ ആദര്‍ശങ്ങളും അനുവദിക്കുന്ന അവകാശങ്ങള്‍ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് പ്രസ്താവന ആരോപിച്ചു.
അവകാശങ്ങള്‍ക്കുവേണ്ടിയുള്ള തങ്ങളുടെ പോരാട്ടത്തിന്‍റെ പ്രതീകമായി ജൂലൈ 25-മുതല്‍ 27-വരെ തിയതികളില്‍ ഡല്‍ഹിയിലെ പാര്‍ലിമെന്‍റ് മന്ദിരത്തിനു മുന്നില്‍ നിരാഹാര സത്യാഗ്രഹം സംഘടിപ്പിക്കുമെന്നും വാര്‍ത്താക്കുറിപ്പ് അറിയിച്ചു. ക്രൈസ്തവ സഭകളുടെ ദേശീയ സമിതിയും ദളിത് ക്രൈസ്തവരുടെ നിര്‍വ്വാഹക സമിതിയും സംയുക്തമായിട്ടാണ് നിരാഹാസ സമരം ആഹ്വാനം ചെയ്തിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ സര്‍ക്കാരിന്‍റെ നിലപാടിനോട് പ്രതികരിച്ചുകൊണ്ട് ഭാരതത്തിലെ മുസ്ലീം ന്യൂനപക്ഷങ്ങളും സമരത്തിലും അതിനെ തുടര്‍ന്നുള്ള പാര്‍ലിമെന്‍റ് മാര്‍ച്ചിലും പങ്കെടുക്കുമെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.








All the contents on this site are copyrighted ©.