2011-06-23 18:31:01

അന്തര്‍ദേശിയ
വിധവാദിനം


23 ജൂണ്‍ 2011, ന്യൂയോര്‍ക്ക്
വിധവകളുടെ സാമൂഹ്യാന്തസ്സ് മാനിക്കപ്പെടണമെന്ന് ബാന്‍ കീ മൂണ്‍ അഭ്യര്‍ത്ഥിച്ചു. ജൂണ്‍ 23-ാം തിയതി വ്യാഴാഴ്ച വിധവകളുടെ പ്രഥമ അന്തര്‍ദേശിയ ദിനം ആചരിച്ചുകൊണ്ട് പുറത്തിറക്കിയ സന്ദേശത്തിലാണ് ബാന്‍ കീ മൂണ്‍ ഇപ്രകാരം പ്രസ്താവിച്ചത്.
വിധവകള്‍ സമൂഹത്തിനു നല്കുന്ന തനതായ സേവനങ്ങള്‍ അംഗീകരിക്കേണ്ടതാണെന്നും, മറുഭാഗത്ത് സമൂഹം അവരുടെ അവകാശങ്ങള്‍ മാനിക്കുകയും, അവരുടെ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണെന്നും യുഎന്‍ പ്രഖ്യാപിച്ച വിധവദിനത്തിന്‍റെ പ്രഥമ സന്ദേശത്തില്‍ ബാന്‍ കീ മൂണ്‍ അഭ്യര്‍ത്ഥിച്ചു. 2010-ലെ യുഎന്‍ ജനറല്‍ അസംബ്ലിയാണ് ജൂണ്‍ 23 വിധവകളുടെ അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിച്ചത്. അംഗരാഷ്ട്രങ്ങളും ഇതര ദേശിയ അന്തര്‍ദേശിയ സന്നദ്ധ സംഘടനകളും അവരുടെ സേവന പരിധിയില്‍നിന്നുകൊണ്ട് വധവകളുടെയും അവരുടെ കുട്ടികളുടെയും കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധചെലുത്താനുള്ള അവസരമായി ഈ ദിനത്തെ കാണണമെന്ന് ബാന്‍ കീ മൂണ്‍ സന്ദേശത്തിലൂടെ അനുസ്മരിപ്പിച്ചു.








All the contents on this site are copyrighted ©.