2011-06-22 19:16:25

സമൂഹ്യനീതിയുടെ
പുതുയുഗം


22 ജൂണ്‍ 2011, ഡല്‍ഹി
ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ക്രമീകരിക്കുവാനുമുള്ള അന്തര്‍ദേശിയ തൊഴില്‍ സംഘടനയുടെ നീക്കങ്ങള്‍ സ്വാഗതാര്‍ഹമെന്ന് ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സംഘം.
ജൂണ്‍ 17-ാം തിയതി ജനീവയില്‍ സമാപിച്ച അന്തര്‍ദേശിയ തൊഴില്‍ സംഘടന International Labour Organization സംഘടിപ്പിച്ച ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളെ സംബന്ധിച്ച ചര്‍ച്ചയുടെ
100-ാം സമ്മേളത്തിന്‍റെ തീരുമാനങ്ങളെ അഭിനന്ദിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു സിബിസിഐയുടെ ലേബര്‍ കമ്മിഷന്‍ സെക്രട്ടറി ഫാദര്‍ ജോസ് വട്ടക്കുഴി. തൊഴില്‍ മേഖലയില്‍ നല്ലൊരു ശതമാനവും ഗാര്‍ഹിക തൊഴിലാളികളാണെന്നും, അതിലധികവും സ്ത്രീകളാണെന്നും നിരീക്ഷിച്ച സിബിസിഐയുടെ വക്താവ്, അവരുടെ സാമൂഹ്യസുരക്ഷ, പ്രസവ-അവധി, ആഴ്ചകളിലെ വിശ്രമദിനം, പ്രവര്‍ത്തനസമയം, വിശ്രമസമയം, ന്യായമായ വേദനം എന്നീ കാര്യങ്ങളില്‍ അന്തര്‍ദേശിയ സംഘടന എടുത്തിട്ടുള്ള ചരിത്രപരമായ തീരുമാനങ്ങള്‍ എത്രയും വേഗം ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കേണ്ടതാണെന്ന് മാധ്യമങ്ങളെ അറിയിച്ചു.
ഗാര്‍ഹിക തൊഴിലാളികളുടെ സംരക്ഷണാര്‍ത്ഥം ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതി കഴിഞ്ഞ 26 വര്‍ഷക്കാലം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്‍ബലമാണ് അന്തര്‍ദേശിയ തൊഴില്‍ സംഘടയുടെ തീരുമാനങ്ങളെന്നും, സമൂഹ്യനീതിയുടെ ഒരു പുതുയുഗം
ഇതുവഴി തുറക്കപ്പെടുകയാണെന്നും ഫാദര്‍ വട്ടക്കുഴി പ്രസ്താവിച്ചു.
ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ അന്തര്‍ദേശിയ സംഘടനയെടുത്തിട്ടുള്ള തീരുമാനങ്ങള്‍ എത്രയും വേഗം പ്രാര്‍വത്തികമാക്കാന്‍ ഭാരത സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്നും സിബിസിഐയുടെ വക്താവ് വെളിപ്പെടുത്തി.









All the contents on this site are copyrighted ©.