മാര്‍പാപ്പ അങ്കോണയിലേക്കു നടത്തുന്ന പര്യടനത്തിന്‍റെ വിശദവിവരങ്ങള്‍
21 ജൂണ്‍ 2011, വത്തിക്കാന്‍
ഇറ്റലിയിലെ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്‍റെ
രജതജൂബിലിയാഘോഷങ്ങളോടനുബന്ധിച്ച് മാര്‍പാപ്പ രജതജൂബിലിയാഘോഷ വേദിയായ അങ്കോണയിലേക്കു നടത്തുന്ന
അപ്പസ്തോലിക പര്യടനത്തിന്‍റെ വിശദവിവരങ്ങള്‍ വത്തിക്കാന്‍ പുറത്തിറക്കി, സെപ്ററംബര്‍
പതിനൊന്നാം തിയതി ഞായറാഴ്ചയാണ് സന്ദര്‍ശനം. അന്നേദിവസം രാവിലെ വത്തിക്കാനില്‍ നിന്ന്
ഹെലികോപ്ടറില്‍ ഇറ്റലിയുടെ വടക്കു കിഴക്കന്‍ പ്രദേശത്തുള്ള അങ്കോണയിലേക്കു യാത്രയാകുന്ന
മാര്‍പാപ്പ പങ്കെടുക്കുന്ന പൊതു പരിപാടികളില്‍ മുഖ്യഇനം ഞായറാഴ്ച രാവിലെ ദേശീയ ദിവ്യകാരുണ്യ
കോണ്‍ഗ്രസിന്‍റെ രജതജൂബിലിയാഘോഷങ്ങളുടെ സമാപനദിവ്യബലിയാണ്. കൂടാതെ അങ്കോണയിലെ വിശുദ്ധ
സിറിയാക്കിന്‍റെ നാമധേയത്തിലുള്ള കത്തീഡ്രല്‍ ദേവാലയത്തില്‍ കുടുംബങ്ങളുമായും വൈദീകരോടും
മാര്‍പാപ്പ കൂടിക്കാഴ്ച നടത്തും, വൈകീട്ട് പ്ലെബിഷിത്തോ മൈതാനത്ത് സംഘടിപ്പിച്ചിരിക്കുന്ന
യുവജനസമ്മേളനത്തിലും പങ്കെടുക്കുന്ന മാര്‍പാപ്പ രാത്രി എട്ടു മണിയോടുകൂടി വത്തിക്കാനില്‍
തിരിച്ചെത്തും,