2011-06-21 16:20:28

തൊഴില്‍ വൈദഗ്ദ്യത്തോടൊപ്പം മാനുഷീകതയും വിലമതിക്കപ്പെടണമെന്ന് കര്‍ദിനാള്‍ ബര്‍ത്തോണെ


21 ജൂണ്‍ 2011, മെസ്സീന - ഇറ്റലി

ഇരുപത്തിയൊന്നാം തിയതി ചൊവ്വാഴ്ച തെക്കന്‍ ഇറ്റലിയിലെ സിസിലിയ പ്രവിശ്യയിലെ മെസീനായില്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള ഹൃദ്രോഗചികിത്സാ കേന്ദ്രത്തിന്‍റെ ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുമ്പോഴാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബര്‍ത്തോണെ തൊഴില്‍ വൈദഗ്ദ്യത്തോടൊപ്പം മാനുഷീകതയും വിലമതിക്കപ്പെടണമെന്ന് പ്രസ്താവിച്ചത്. പ്രസ്തുത ചികിത്സാകേന്ദ്രത്തിലെ എല്ലാ സാങ്കേതിക സംവിധാനങ്ങളുടേയും പ്രവര്‍ത്തനക്ഷമതയ്ക്ക് ആസൂത്രണ സംവിധാനം മാത്രമല്ല വ്യക്തികളുടെ സേവനസന്നദ്ധതയും ഉയര്‍ന്ന ധാര്‍മ്മീക മൂല്യവും ആവശ്യമാണെന്നും കര്‍ദ്ദിനാള്‍ ബര്‍ത്തോണെ പറഞ്ഞു. ചികിത്സാകേന്ദ്രത്തിന് മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാശംസകളും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി നേര്‍ന്നു,









All the contents on this site are copyrighted ©.