2011-06-17 15:07:42

സി. മാര്‍ഗരീത്ത റൂഥാന്‍ വാഴ്ത്തപ്പെട്ടപദത്തിലേക്ക്


17 ജൂണ്‍ 2011, റോം
വിന്‍സെന്‍റിപോളിന്‍റെ ഉപവിയുടെ പുത്രിമാരുടെ സഭാംഗമായിരുന്ന രക്തസാക്ഷിണി സി. മാര്‍ഗരീത്ത റൂഥാനെ പത്തൊന്‍പൊതാം തിയതി ഞായറാഴ്ച വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും. ഫ്രാന്‍സിലെ ദാക്സ് പ്രവിശ്യയില്‍ നടക്കുന്ന വാഴ്ത്തപ്പെട്ട പദപ്രഖ്യാപന ചടങ്ങില്‍ വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധൃക്ഷന്‍ കാര്‍ദിനാള്‍ ആഞെലോ അമാത്തോ പേപ്പല്‍ പ്രതിനിധിയായി പങ്കെടുക്കും. 1736 ഏപ്രില്‍ ഇരുപത്തിമൂന്നാം തിയതി ഫ്രാന്‍സിലെ മൊസേലേ പ്രവിശ്യയിലെ മെറ്റ്സില്‍ ജനിച്ച മാര്‍ഗരീത്ത ഇരുപത്തിയൊന്നാമത്തെ വയസിലാണ് വിന്‍സെന്‍റിപോളിന്‍റെ ഉപവിയുടെ പുത്രിമാരുടെ സഭയില്‍ പ്രവേശിച്ചത്. നിസ്വാര്‍ത്ഥമായ പരസേവനത്തിനായി സ്വയം സമര്‍പ്പിച്ച സിസ്റ്റര്‍ മാര്‍ഗരീത്തയെ ഫ്രഞ്ചു വിപ്ലവത്തെ ദുര്‍ബലമാക്കാന്‍ ശ്രമിച്ചു എന്ന കുറ്റമാരോപിച്ച് 1794 ഏപ്രില്‍ ഒന്‍പതാം തിയതി ശിരച്ഛേദനം ചെയ്തു കൊല്ലുകയായിരുന്നു, 2010 ജൂലൈ മാസം ഒന്നാം തിയതി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് സിസ്റ്റര്‍ മാര്‍ഗരീത്തയെ രക്ഷസാക്ഷിണിയായി പ്രഖ്യാപിച്ചത്, .
 







All the contents on this site are copyrighted ©.