2011-06-17 15:13:01

ജൂണ്‍ 17 - മരുഭൂമിവല്‍ക്കരണത്തിനെതിരേ പോരാടുന്നതിനുള്ള അന്താരാഷ്ട്ര ദിനം


17 ജൂണ്‍ 2011, ന്യൂയോര്‍ക്ക്
ഭൂമിയുടെ നാല്‍പതു ശതമാനത്തോളം വരുന്ന മരുപ്രദേശങ്ങളിലാണ് ലോകത്തെ ഏറ്റവും ദരിദ്ര ജനവിഭാഗം താമസിക്കുന്നതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുകാര്യദര്‍ശി ബാന്‍കി മൂണ്‍ വെളിപ്പെടുത്തുന്നു, ജൂണ്‍ പതിനേഴാം തിയതി മരുഭൂമിവല്‍ക്കരണത്തിനെതിരേ പോരാടുന്നതിനുള്ള അന്താരാഷ്ട്ര ദിനംമായി ആചരിക്കുന്നതോടനുബന്ധിച്ചു നല്‍കിയ സന്ദേശത്തിലാണ് ബാന്‍കിമൂണ്‍ ഈ ദുഃഖകരമായ വസ്തുതയിലേക്ക് ലോകശ്രദ്ധ തിരിച്ചത്. ഉപജീവനത്തിനുവേണ്ട ഫലംപോലും നല്‍കാത്ത മണ്ണിലാണ് അവര്‍ ജീവിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയ മൂണ്‍ സഹസ്രാബ്ദ വികസന ലക്ഷൃങ്ങളുടെ പൂര്‍ത്തീകരണത്തിനായി വിസ്മരിക്കപ്പെട്ടുപോകുന്ന ഈ ജനകോടികളുടെ ആവശ്യങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു. ഇക്കൊല്ലം വനങ്ങള്‍ക്കു വേണ്ടയുള്ള വര്‍ഷമായി ആചരിച്ചുകൊണ്ട് വനങ്ങളുടെ മൂല്യങ്ങളെക്കുറിച്ചും അവ ഇല്ലായ്മചെയ്താലുണ്ടാകുന്ന ഗുരുതരമായ ഭവിഷത്തുകളെക്കുറിച്ചും ലോകജനതയെ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ് ഐക്യരാഷ്ട്ര സംഘനടയെന്ന് ബാന്‍കി മൂണ്‍ സന്ദേശത്തില്‍ രേഖപ്പെടുത്തി. വനനശീകരണത്തിനും മരുഭൂമിവല്‍ക്കരണത്തിനും കാരണമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയ ബാന്‍ കി മൂണ്‍ വരണ്ട ഭൂപ്രദേശങ്ങള്‍ ഉല്പാദക്ഷമാക്കുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കികൊണ്ട് അവരുടെ പാത പിന്തുടരാന്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കണെന്നും അഭിപ്രായപ്പെട്ടു.







All the contents on this site are copyrighted ©.