2011-06-16 18:44:58

ഫാദര്‍ ജെയിംസ് തോപ്പില്‍
കോഹിമയുടെ മെത്രാന്‍


16 ജൂണ്‍ 2011, വത്തിക്കാന്‍
ഫാദര്‍ ജെയിംസ് തോപ്പിലിനെ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ വടക്കെ ഇന്ത്യയിലെ കോഹിമാ രൂപതയുടെ മെത്രാനായി നിയോഗിച്ചു.
ജൂണ്‍ 16-ാം തിയതി വ്യാഴാഴ്ച രാവിലെയാണ്
ഫാദര്‍ ജെയിംസ് തോപ്പിലിന്‍റെ നിയമനം വത്തിക്കാനില്‍ വിളംമ്പരംചെയ്തത്. ഇന്ത്യയുടെ വടക്കു കിഴക്കന്‍ നാഗലാന്‍ഡ് സംസ്ഥാനത്തിന്‍റെ തലസ്ഥാനമായ കോഹിമാ പട്ടണത്തോടു ചേര്‍ന്നു കിടക്കുന്നതാണ് കോഹിമാ രൂപതാ. 1980-ല്‍ ഇംഫാല്‍ അതിരൂപതയുടെ കീഴ്രൂപതായി സ്ഥാപിതമായ കോഹിമായുടെ 3-ാമത്തെ മെത്രാനായിരിക്കും ജെയിംസ് തോപ്പില്‍. 2009-ല്‍ സ്ഥാനമൊഴിഞ്ഞ മുന്‍മെത്രാന്‍ ഡോ. ജോസ് മുക്കാലയുടെ പിന്‍ഗാമിയായിട്ടാണ് ഫാദര്‍ ജെയിംസ് തോപ്പില്‍ നിയമിതനായിരിക്കുന്നത്. 38 ഇടവകകളും ഏറെ സ്ഥാപനങ്ങളുമുള്ള കോഹിമാ രൂപതയ്ക്ക് 84 രൂപതാ വൈദികരും 72 സന്യാസ വൈദികരും 324 സന്യാസിനികളും സേവനരംഗത്തുണ്ട് . ജനസംഖ്യയുടെ നാലില്‍ ഒന്നുമാത്രം കത്തോലിക്കരും ധാരാളം ഗോത്രവര്‍ക്കാരുമുള്ള മിഷന്‍ രൂപതയാണ് കോഹിമാ. നിയുക്തമെത്രാന്‍ ഫാദര്‍ ജെയിംസ് തോപ്പില്‍ കേരളത്തിലെ കോട്ടയം സ്വദേശിയാണ്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വടക്കെ ഇന്ത്യയിലെ ദിബ്രുഗാര്‍ രൂപതാ സെമിനാരിയില്‍ ചേര്‍ന്നു പഠിച്ചു. ഷില്ലോങ്ങിലെ ക്രൈസ്റ്റ് കിങ്ങ് കോളെജില്‍ തത്വശാസ്ത്രവും സേക്രട്ട് ഹാര്‍ട്ട് കോളെജില്‍ ദൈവശാസ്ത്ര പഠനവും പൂര്‍ത്തിയാക്കിയ ഫാദര്‍ ജെയിംസ് 1986-ല്‍ വൈദികപട്ടം സ്വീകരിച്ച ശേഷം കോഹിമാ രൂപതിയില്‍ പ്രവര്‍ത്തിച്ചു.
1999-ല്‍ റോമിലെ ഊര്‍ബന്‍ കോളെജില്‍നിന്നും ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കി. ഡിമാപ്പൂരിലുള്ള രൂപതാ സെമിനാരിയുടെ ഡീന്‍, പിന്നീട് ഓറിയെന്‍സ് ദൈവശാസ്ത്ര വിദ്യപീഠത്തിന്‍റെ പ്രഫസര്‍, റെക്ടര്‍ എന്നീ നിലകളിലും ഫാദര്‍ ജെയിംസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.







All the contents on this site are copyrighted ©.