2011-06-15 08:56:17

രക്തദാതാക്കളില്‍ മൂന്നിലൊന്ന് യുവജനങ്ങള്‍


15 ജൂണ്‍ 2011, ജനീവ
അന്തര്‍ദേശീയ തലത്തില്‍ രക്തം ദാനം ചെയ്യുന്നവരില്‍ മൂന്നിലൊന്നും ഇരുത്തിയഞ്ചു വയസില്‍ താഴെയുള്ള യുവജനങ്ങളാണെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നു. ജൂണ്‍ പതിനാലാം തിയതി ചൊവ്വാഴ്ച രക്തദാതാക്കളുടെ അന്തര്‍ദേശീയ ദിനമായി ആചരിക്കുന്നതോടനു ബന്ധിച്ചാണ് സംഘടന ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യമായാണ് ലോകാരോഗ്യ സംഘടന രക്തദാനം നടത്തുന്നവരുടെ പ്രായവിവരം വെളിപ്പെടുത്തുന്നത്. ചികിത്സകളില്‍ ആവശ്യമായി വരുന്ന രക്തം സൗജന്യമായി രക്തദാനം ചെയ്യുന്നരില്‍ നിന്നും മാത്രം ശേഖരിക്കുന്ന അറുപത്തിരണ്ടു രാജ്യങ്ങളുണ്ടെന്ന് വെളിപ്പെടുത്തിയ ലോകാരോഗ്യ സംഘടനയുടെ സഹാധ്യക്ഷ കരിസ്സ എത്തീനെ, ആകെ ജനസംഖ്യയുടെ ഒരു ശതമാനം പേര്‍ രക്തദാനം ചെയ്യാന്‍ മുന്നോട്ടു വരുന്നതു തന്നെ രാജ്യത്തിന്‍റെ അടിയന്തര രക്താവശ്യങ്ങള്‍ക്ക് പര്യാപ്തമായിരിക്കുമെന്നും വ്യക്തമാക്കി. സുരക്ഷിതമായ രക്തം ഏതു രാജ്യത്തിന്‍റെയും ആരോഗ്യ മേഖലയുടെ അടിസ്ഥാനാവശ്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഏഷ്യന്‍ മേഖലാ ഡയറക്ടര്‍ ഡോ. സാംലീ രക്തദാതാക്കളുടെ അന്തര്‍ദേശീയ ദിനത്തോടനുബന്ധിച്ചു നല്‍കിയ സന്ദേശത്തില്‍ പ്രസ്താവിച്ചു. സുരക്ഷിതമായ രക്തം ലഭിക്കാത്ത ആയിരക്കണക്കിനു പേരുണ്ടെന്നും നഗര-ആരോഗ്യ കേന്ദ്രങ്ങളില്‍ പോലും വേണ്ട സമയത്ത് രക്തം ലഭിക്കാതെ മരണമടയുന്നവരുണ്ടെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.







All the contents on this site are copyrighted ©.