2011-06-15 19:08:08

തൊഴില്‍സമയവും
വിശ്രമ സമയവും


15 ജൂണ്‍ 2011, ബ്രസ്സെല്‍സ്
അദ്ധ്വാനവും വിശ്രമവും പൊരുത്തപ്പെട്ടു പോകണമെന്ന്,
യൂറോപ്യന്‍ യൂണിയന്‍റെ സാമൂഹ്യ സാമ്പത്തിക സമ്മേളനം പ്രസ്താവിച്ചു.
ജൂണ്‍ 20-ാം തിയതി ബെല്‍ജിയത്തിന്‍റെയും യൂറോപ്യന്‍ യൂണിയന്‍റെയും ആസ്ഥാനമായ ബ്രസ്സെല്‍സില്‍ ചേരുവാന്‍ പോകുന്ന സമ്മേളനത്തിന്‍റെ അടിസ്ഥാന രേഖയിലാണ് ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നത്. ന്യായമായ തൊഴില്‍ സമയത്തിനുവേണ്ടിയുള്ള കൂട്ടായ പരിശ്രമം, എന്നതാണ് സമ്മേളത്തിന്‍റെ പഠനവിഷയം. തൊഴില്‍സമയവും വിശ്രമസമയവും ക്രമപ്പെടുത്തേണ്ടത്, തൊഴിലാളിയുടെ ആരോഗ്യവും സുരക്ഷയും അന്തസ്സും മാനിക്കുന്നതിന് ആവശ്യമാണെന്ന് പ്രവര്‍ത്തനരേഖ ചൂണ്ടിക്കാട്ടി. പൊരുത്തപ്പെടാത്ത തൊഴില്‍-വിശ്രമ സമയങ്ങളുടെ അനുപാതമാണ് ആഗോളതലത്തില്‍ നിലനില്ക്കുന്നതെന്ന്
പ്രായോഗിക പഠനങ്ങളെ അധികരിച്ച് പഠനരേഖ വെളിപ്പെടുത്തി.
വിശ്രമ സമയം കുറച്ചുകൊണ്ട് ഞായറാഴ്ചകള്‍പോലും പ്രവര്‍ത്തനദിനമാക്കുന്ന രീതി തൊഴിലാളിയുടെ ശാരീരികവും മാനസീകവുമായ അവസ്ഥയെ വിപരീതമായി ബാധിക്കുമെന്ന് പഠനരേഖ വ്യക്തമാക്കി. ഞായറാഴ്ചകളില്‍ തൊഴിലാളികള്‍ ജോലിചെയ്യുന്നത് താല്പര്യം കൊണ്ടല്ല, സാമ്പത്തിക പ്രതിസന്ധിയുടെ സമ്മര്‍ദ്ദംകൊണ്ടാണെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി.
തൊഴിലാളികളുടെ കുടുംബങ്ങളുടെയും അവരുടെ കുഞ്ഞുങ്ങളുടെയും ക്ഷേമത്തിനും ഭദ്രദയ്ക്കും ന്യായമായ വേദനത്തോടൊപ്പം വിശ്രമസമയവും ആഗോളതലത്തില്‍ ക്രമീകരിക്കേണ്ടത് അത്യന്താപേക്ഷിതമായ ഘടകമാണെന്ന് അടസ്ഥാനരേഖ വ്യക്തമാക്കി.
യൂറോപ്യന്‍ യൂണിയന്‍റെ പ്രതിനിധകളെക്കൂടാതെ യൂറോപ്പ്യന്‍ രാജ്യങ്ങളിലെ കത്തോലിക്കാ മെത്രാന്‍ സമിതികളുടെ പ്രതിനിധിസംഘവും മറ്റ് സന്നദ്ധ സംഘടനാ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.







All the contents on this site are copyrighted ©.