2011-06-15 19:39:05

തൊഴില്‍ മേഖല
വത്തിക്കാന്‍ പഠിക്കും


15 ജൂണ്‍ 2011, വത്തിക്കാന്‍
തൊഴില്‍ മേഖലയുടെ ധാര്‍മ്മികതയെക്കുറിച്ച് വത്തിക്കാന്‍ പഠനം നടത്തുന്നു.
പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമിയുടെ ആഭിമുഖ്യത്തിലാണ് ജൂണ്‍ 16-മുതല്‍ 18-വരെ തിയതികളില്‍ ആഗോള തൊഴില്‍ മേഖലയില്‍ പുലര്‍ത്തേണ്ട ധാര്‍മ്മികതയെക്കുറിച്ചു പഠിക്കുവാനുള്ള ഉന്നതതല യോഗം വത്തിക്കാനില്‍ ചേരുന്നത്.
നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്സണ്‍ സമ്മേളനത്തിന് നേതൃത്വം നല്കും. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ പങ്കെടുക്കുന്ന സമ്മേളനത്തില്‍, ആഗോള സാമ്പത്തിക മാന്ദ്യത്തിനുശേഷം ലോകത്തിന്‍റെ ഗതി, തൊഴില്‍ മേഖലയിലെ സത്യസന്ധതയും ഉപവിയും- അതിന്‍റെ താത്വികവും ദൈവശാസ്ത്രപരവുമായ ദര്‍ശനങ്ങള്‍, ലോക സാമ്പത്തിക കമ്പോളം ഇന്ന് – എന്നിങ്ങനെ വിഷയങ്ങള്‍ ആഗോളതലത്തില്‍ പ്രഗത്ഭരായ വ്യക്തികള്‍ അവതരിപ്പിക്കുമെന്ന്, പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമി പുറത്തിറക്കിയ മാധ്യമക്കുറിപ്പ് വെളിപ്പെടുത്തി.

 







All the contents on this site are copyrighted ©.