2011-06-15 19:02:33

കുടിയേറ്റത്തെക്കുറിച്ചുള്ള
പദശേഖരം


15 ജൂണ്‍ 2011, റോം
കുടിയേറ്റക്കാരോടുള്ള സമീപനത്തില്‍ സഭ അമ്മയും അദ്ധ്യാപികയുമാണെന്ന്,
ആര്‍ച്ചുബിഷപ്പ് അന്തോണിയോ വേലിയോ, കുടിയേറ്റക്കാര്‍ക്കും യാത്രികര്‍ക്കുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്. ജൂണ്‍ 15-ാം തിയതി, ബുധനാഴ്ച രാവിലെ റോമില്‍ നടന്ന കുടിയേറ്റത്തെക്കുറിച്ചുള്ള പദസംഗ്രഹ ഗ്രന്ഥത്തിന്‍റെ glossary പ്രകാശന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ആര്‍ച്ചുബിഷപ്പ് വേല്യോ. യൂറോപ്പിലെ കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും വിവരശൃംഖല European Migration Network എന്ന സംഘടനയാണ് 5 വര്‍ഷങ്ങളുടെ പഠനത്തിനുശേഷം അന്തര്‍ദേശിയ കുടിയേറ്റ പ്രതിഭാസവുമായി ബന്ധപ്പെട്ട് ഒരു പദസംഗ്രഹം പ്രസിദ്ധീകരിക്കാന്‍ മുന്‍കൈയ്യെടുത്തത്. കുടിയേറ്റം, വിപ്രവാസം, നാടുകടത്തല്‍, ഐക്യദാര്‍ഢ്യം എന്നിങ്ങനെ കുടിയേറ്റവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷിലും ഇറ്റാലിന്‍ ഭാഷയിലുമുള്ള 330 പദങ്ങളുടെ സംഗ്രഹവും വിവരണവുമാണ് European Migration Network-ന്‍റെ ഈ ചെറുഗ്രന്ഥ സമാഹാരമെന്ന് ആര്‍ച്ചുബിഷപ്പ് വേല്യോ വിവരിച്ചു. കുടിയേറ്റത്തിന്‍റെ സാമൂഹ്യവും രാഷ്ട്രീയവുമായ കാരണങ്ങള്‍ക്കുമപ്പുറം മാനുഷികവും ലോലവുമായ ഒരു സ്പന്ദനത്തോടെയാണ് ഈ ആഗോളപ്രതിഭാസത്തെ സഭ എന്നും വീക്ഷിക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് വേല്യോ തന്‍റെ പ്രഭാഷണത്തില്‍‍ പ്രസ്താവിച്ചു.
 







All the contents on this site are copyrighted ©.