പാത്ത് ടു പീസ് അവാര്‍ഡ് ബ്രദര്‍ മാത്യു ഫെസ്റ്റിങ്ങിന്
10 ജൂണ്‍ 2011, ന്യൂയോര്‍ക്ക് പാത്ത് ടു പീസ് (സമാധാനത്തിലേക്കുളള പാത) സ്ഥാപനം, ദേശീയ
അന്തര്‍ദേശീയ തലങ്ങളില്‍ സമാധാനവും, നീതിയും, ഐക്യദാര്‍ഡ്യവും വളര്‍ത്തുന്നതിന് മികച്ച
സംഭാവനകള്‍ നല്‍കുന്ന വ്യക്തിക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡ് ഇക്കൊല്ലം എസ്.
എം.ഒ. എം കത്തോലിക്കാ അല്‍മായ സമര്‍പ്പിതരുടെ സന്ന്യസ്ത സൈനീകസഭയുടെ ശ്രേഷ്ഠാധികാരി
ബ്രദര്‍ മാത്യു ഫെസ്റ്റിങ്ങിന് നല്‍കപ്പെട്ടു, ഏഴാം തിയതി ബുധനാഴ്ച ന്യൂയോര്‍ക്കില്‍
നടന്ന അവാര്‍ഡുദാന ചടങ്ങില്‍ പാത്ത് ടു പീസ് സ്ഥാപനത്തിന്‍റെ അദ്ധ്യക്ഷനും ഐക്യരാഷ്ട്ര
സംഘടനയിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷനുമായ ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സീസ്
അസ്സീസി ചുള്ളിക്കാട്ടില്‍ നിന്നാണ് ബ്രദര്‍ മാത്യു ഫെസ്റ്റിങ്ങ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.
അദ്ദേഹം നേതൃത്വം നല്‍കുന്ന മാള്‍ട്ടായിലെ വീരയോദ്ധാക്കള്‍ എന്നറിയപ്പെടുന്ന സ്വതന്ത്രഭരാണാധികാരമുള്ള
ഈ അന്താരാഷ്ട്ര സന്ന്യസ്ത സഭയില്‍ പതിമൂവായിരം അംഗങ്ങളുണ്ട്. കൂടാതെ എണ്‍പതിനായിരത്തോളം
സന്നദ്ധസേവാംഗങ്ങളും ഇരുപതിനായിരത്തോളം ഇതര പ്രവര്‍ത്തകരുടേയും സഹായത്തോടെ ഈ അല്‍മായസന്ന്യസ്തസഭ
വിശ്വാസ സംരക്ഷണത്തിനും പാവപ്പെട്ടവരെയും ദരിദ്രരെയും സഹായിക്കുന്നതിനും അതുല്യമായ സംഭാവനകള്‍
നല്‍കിവരുന്നു, മാനുഷീക സന്ന്യസ്ത സേവന മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുന്നവര്‍ക്കുവേണ്ടി
ഏര്‍പ്പെടുത്തിയിട്ടുള്ള സെര്‍വിത്തൂര്‍ പാച്ചിസ് സമാധാന സേവകര്‍ക്കുള്ള അവാര്‍ഡും ചടങ്ങളില്‍
നല്‍കപ്പെട്ടു. കെനിയയില്‍ മനുഷ്യക്കടത്തിനെതിരേയും സ്ത്രീകളുടെ അന്തസു സംരക്ഷിക്കുന്നതിനും
വേണ്ടി പ്രവര്‍ത്തിക്കുന്ന സി.എവുജെനിയ ബൊനേത്തി. എം.സി., കിഴക്കേ ആഫ്രിക്കയിലെ സംഘര്‍ഷാവസ്ഥയില്‍
സാമൂഹ്യ സേവനം നടത്തുകയും ഉഗാണ്ടയില്‍ കലാപകാരികള്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ
രക്ഷിക്കുകയും ചെയ്ത സി. റാക്കേല ഫാസേര, സി.എം.സ്, വധശിക്ഷയ്ക്കെതിരേ പ്രവര്‍ത്തിക്കുന്ന
സാമൂഹ്യസംഘടനാ മേധാവി ശ്രീമതി. കരേന്‍ ക്ലിഫ്റ്റന്‍, എന്നിവരാണ് അവാര്‍ഡിനര്‍ഹരായത്.