2011-06-09 20:25:24

ചൈനയുടെ ദേശീയ സഭ
അസ്വീകാര്യമാകുന്ന നീക്കങ്ങള്‍


9 ജൂണ്‍ 2011, ചൈന
ചൈനയില്‍ വിമത മെത്രാന്‍റെ അഭിഷേകകര്‍മ്മം സര്‍ക്കാര്‍ മാറ്റിവച്ചത് ശുഭലക്ഷണമെന്ന് പ്രാദേശിക സഭാവൃത്തങ്ങള്‍ വിശേഷിപ്പിച്ചു. ചൈനയിലെ സര്‍ക്കാര്‍ നിയന്ത്രിത സഭാപക്ഷത്തുള്ള ഫാദര്‍ ഷെന്‍ ഗുവാനെയാണ് ജൂണ്‍ 9-ാം തിയതി ഹാങ്കേയുടെ മെത്രാനായി വാഴിക്കുവാനുള്ള സര്‍ക്കാരിന്‍റെ ഒരുക്കങ്ങള്‍ നടന്നത്. ജൂണ്‍ 7-ാം തിയതി ചൊവ്വാഴ്യാണ് മെത്രാഭിഷേകം നീട്ടിവച്ചതായുള്ള സര്‍ക്കാരിന്‍റെ ഔദ്യോഗിക വാര്‍ത്ത പുറത്തുവന്നത്. വത്തിക്കാന്‍റെയും പ്രാദേശിക സഭയുടെയും അനുമതിയുമില്ലാതെയുള്ള മെത്രാഭിഷേകവും നിയമനവും ചൈനയിലെ കത്തോലിക്കാസഭയെ പൂര്‍ണ്ണമായും നിയന്ത്രിക്കുവാനും, മെല്ലെ ഇല്ലാതാക്കുവാനുമുള്ള ഭരണകൂടത്തിന്‍റെ തന്ത്രമായി സഭാവക്താവ് ജോണ്‍ പോന്തിഫിക്സ് വാര്‍ത്താ ഏജെന്‍സികളെ അറിയിച്ചു.
പരിശുദ്ധ പിതാവിന്‍റെ അധികാരത്തെ നിഷേധിക്കുന്ന ചൈനയുടെ
ദേശിയ സഭയാണ്, കത്തോലിക്കാ സഭാ-വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്
ചുക്കാന്‍പിടിക്കുന്നതെന്നും പോന്തിഫിക്സ് ചൂണ്ടിക്കാട്ടി. വത്തിക്കാനെ ധിക്കരിച്ചുകൊണ്ട് 2010 നവംമ്പര്‍ 20-ാം തിയതി നടത്തിയ ഫാദര്‍ ജോസഫ് ജിങ്കായുടെ അഭിഷേകം ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ശാസിച്ചിട്ടുള്ളതും അപലപിച്ചിട്ടുള്ളതുമാണ്.
 







All the contents on this site are copyrighted ©.