2011-06-08 18:48:47

ദക്ഷിണാര്‍ദ്ധത്തിലെ
ക്രൈസ്തവൈക്യവാരം


8 ജൂണ്‍ 2011,
ഐക്യത്തിനുള്ള ശ്രമങ്ങള്‍ ഭിന്നിപ്പിന്‍റെ അവസ്ഥയെ മറികടക്കുന്നതെന്ന് ക്രൈസ്തവൈക്യത്തിനായുള്ള ആഗോള സമിതിയുടെ സന്ദേശത്തില്‍ പ്രസ്താവിച്ചു. ആസന്നമാകുന്ന പെന്തക്കൂസ്താ മഹോത്സവത്തിനൊരുക്കമായി
ഭൂഖണ്ഡത്തിന്‍റെ തെക്കു ഭാഗത്തുള്ള രാജ്യങ്ങളില്‍ ക്രൈസ്തവൈക്യവാരം ആഘോഷിക്കുന്നതിനോട് അനുബന്ധിച്ചിറക്കിയ സന്ദേശത്തിലാണ്
ആഗോള ക്രൈസ്തവ സമിതി ഇങ്ങനെ പ്രത്യാശിക്കുന്നത്.
ക്രൈസ്തവ സമൂഹങ്ങളിലുള്ള ദൈവശാസ്ത്രപരമായ വൈവിധ്യങ്ങള്‍ക്കപ്പുറം ഓരോ ക്രൈസ്തവനിലും നിക്ഷിപ്തമായിരിക്കുന്ന ഐക്യത്തിനായുള്ള വിളിയും ദൗത്യവും പുനഃരാവിഷ്ക്കരിക്കപ്പെടണമെന്നും,
സംവാദത്തിലൂടെ ലോകരക്ഷകനായ ക്രിസ്തുവിനെ പ്രഘോഷിക്കുവാനും, അതുവഴി സ്നേഹവും സമാധാനവും ലോകത്ത് സംലബ്ധമാക്കാനും പരിശ്രമിക്കണമെന്നും സന്ദേശം വ്യക്തമാക്കി. ദൈവവും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അനുരഞ്ജനത്തിന്‍റെ സുവിശേഷ സാക്ഷൃം –
എന്ന സന്ദേശവുമായിട്ടാണ് ആസ്ത്രേലിയ, തെക്കേ അമേരിക്കാ,
ഓഷ്യാനിയ എന്നീ രാജ്യങ്ങളില്‍ ജൂണ്‍ 6-മുതല്‍ 12-വരെ തിയതികളില്‍ ക്രൈസ്തവൈക്യവാരം ആഘോഷിക്കപ്പെടുന്നത്.







All the contents on this site are copyrighted ©.