2011-06-03 16:58:36

മാര്‍പാപ്പയുടെ സന്ദര്‍ശനം ക്രൊയേഷ്യയെ വിശ്വാസത്തില്‍ സ്ഥിരപ്പെടുത്തുമെന്ന് ആര്‍ച്ച് ബിഷപ്പ് മരിന്‍ സ്രാക്കിക്ക്


03 ജൂണ്‍ 2011,
ശനി, ഞായര്‍ ദിവസങ്ങളില്‍ മാര്‍പാപ്പ ക്രയോഷ്യയിലേക്ക് നടത്തുന്ന അപ്പസ്തോലിക പര്യടനം സാംസ്ക്കാരികമായും രാഷ്ട്രീയമായും സാമ്പത്തീകമായും ആത്മീയമായും പ്രതിസന്ധികള്‍ നേരിടുന്ന അന്നാടിന് നവോന്മേഷം പകര്‍ന്നു നല്‍കുമെന്ന് ക്രൊയേഷ്യയിലെ കത്തോലിക്കാ മെത്രാന്‍മാരുടെ സമിതിയുടെ അദ്ധ്യക്ഷനും ദക്കോവോ ഒസിജെക്ക് അതിരൂപതാധ്യക്ഷനുമായ ആര്‍ച്ച് ബിഷപ്പ് മരിന്‍ സ്രാക്കിക്ക് വത്തിക്കാന്‍ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു. വത്തിക്കാന്‍ റേഡിയോയ്ക്കു നല്‍കിയ മറ്റൊരഭിമുഖത്തില്‍ അധികം താമസിയാതെ യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടാന്‍ പോകുന്ന ക്രൊയേഷ്യ അതിന്‍റെ കത്തോലിക്കാ തനിമ കൈവിട്ടുകളയരുതെന്ന് പരിശുദ്ധസിംഹാസനം ആഗ്രഹിക്കുന്നുവെന്ന് വത്തിക്കാനിലേക്കുള്ള ക്രൊയേഷ്യന്‍ അംബാസിഡര്‍ ഫിലിപ്പ് ഫുവാക്ക് വെളിപ്പെടുത്തി.







All the contents on this site are copyrighted ©.