2011-06-03 17:00:03

ഈജിപ്തില്‍ പള്ളികളും മോസ്ക്കും നിര്‍മ്മിക്കാന്‍ തുല്യാവകാശം നല്‍കുന്ന ബില്‍


03 ജൂണ്‍ 2011, കെയ്റോ – ഈജിപ്ത്

ക്രൈസ്തവര്‍ക്ക് ആരാധാനാലയങ്ങള്‍ നിര്‍മ്മിക്കാന്‍ തുല്യാവകാശം നല്‍കുന്ന നിയമം കൊണ്ടുവരാനുള്ള ഈജിപ്ഷ്യന്‍ സര്‍ക്കാരിന്‍റെ നടപടി സഭാ വക്താക്കള്‍ സ്വാഗതം ചെയ്തു. ഇസ്ലാം മതവിശ്വാസികള്‍ക്കും ക്രൈസ്തവര്‍ക്കും ഒരുപോലെ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കാന്‍ അംഗീകാരം നല്‍കുന്ന കരടുബില്ലിന് രൂപം നല്‍കിയത് ഈജിപ്തിലെ പ്രാദേശിക വികസന വകുപ്പാണ്, ഇത്തരം ഒരു നീക്കം സ്വാഗതാര്‍ഹമാണെന്ന് കയിറോയില്‍ പ്രസ്താവിച്ച കത്തോലിക്കാ സഭാവക്താവ് മോണ്‍സിഞ്ഞ്യോര്‍ റാഫിക്ക് ഗ്രയിക്ക് പരിവര്‍ത്തനങ്ങള്‍ കൂടാതെ ബില്‍ പാസായി പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.







All the contents on this site are copyrighted ©.