2011-05-31 15:18:57

തിരുകര്‍മ്മഗീതങ്ങള്‍ വിശ്വാസികളുടെ വിശുദ്ധീകരണത്തിന് – മാര്‍പാപ്പ


31 മെയ് 2011, വത്തിക്കാന്‍
തിരുകര്‍മ്മഗീതങ്ങളില്‍ ശാസ്ത്രീയമായ പരിശീലനം നല്‍കുന്ന പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റൂട്ടിന്‍റെ (പൊന്തിഫിക്കല്‍ ഇറ്റിറ്റൂട്ട് ഓഫ് സേക്രട്ട് മ്യൂസിക്ക്) ശതാബ്ദി വാര്‍ഷികത്തോടനുബന്ധിച്ച് സ്ഥാപനത്തിന്‍റെ മേലധികാരി കര്‍ദ്ദിനാള്‍ സെനോന്‍ ഗ്രോക്കോലെവ്സ്ക്കിനയച്ച സന്ദേശത്തിലാണ് തിരുക്കര്‍മ്മ ഗീതികളുടെ ലക്ഷൃത്തെപ്പറ്റി മാര്‍പാപ്പ പരാമര്‍ശിച്ചത്. രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് പ്രമാണരേഖയായ സാക്രോസാന്തൂം കൗണ്‍സീലിയും അഥവാ ആരാധനാക്രമത്തേക്കുറിച്ചുള്ള കോണ്‍സ്റ്റിറ്റൂഷനില്‍ വിശദീകരിച്ചിരിക്കുന്നതുപോലെ ദൈവമഹത്വും വിശ്വാസികളുടെ വിശുദ്ധീകരണവുമാണ് തിരുകര്‍മ്മഗീതകങ്ങളുടെ ആത്യന്തീക ലക്ഷൃമെന്ന് അനുസ്മരിച്ച മാര്‍പാപ്പ തിരുകര്‍മ്മഗീതികളുടെ പാരമ്പര്യവും ചരിത്രവും ഉള്‍ക്കൊണ്ടുകൊണ്ട് അവയുടെ ബഹുമുഖതലങ്ങളെക്കുറിച്ച് ശാസ്ത്രീയമായ പരിശീലനം നല്‍കുന്ന പൊന്തിഫിക്കല്‍ പഠനകേന്ദ്രം നല്‍കുന്ന സംഭാവന അമൂല്യമാണെന്നും സന്ദേശത്തില്‍ രേഖപ്പെടുത്തി, ആരാധനാക്രമത്തിന് യോജിച്ച രീതിയില്‍ വിവേകപൂര്‍വ്വം സംഗീത സൃഷ്ടികള്‍ നടത്താന്‍ കഴിവുള്ള അജപാലകരെയും അല്‍മായ വിശ്വാസകളെയും രൂപീകരിക്കാന്‍ സ്ഥാപനത്തിനു സാധിക്കട്ടെയെന്നും പാപ്പ ആശംസിച്ചു. തിരുകര്‍മ്മ ഗീതികള്‍ പഠിപ്പിക്കുന്നതിന് 1910ല്‍ പത്താം പീയൂസ് മാര്‍പാപ്പ സ്ഥാപിച്ച സ്ഥാപനത്തെ പതിനൊന്നാം പീയൂസ് മാര്‍പാപ്പയാണ് പൊന്തിഫിക്കല്‍ സ്ഥാപനമായി ഉയര്‍ത്തിയതെന്ന ചരിത്ര വസ്തുതയും പാപ്പ സന്ദേശത്തില്‍ അനുസ്മരിച്ചു







All the contents on this site are copyrighted ©.