2011-05-30 14:45:48

പ്രവാസി മലയാളികള്‍ ഐക്യത്തിന്‍റെയും ഒരുമയുടേയും മാതൃകകളാണമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം


30 മെയ് 2011, റോം
മെയ് ഇരുപത്തിയൊന്‍പതാം തിയതി ഞായറാഴ്ച യൂറോപ്പിലെ കേരള ലത്തീന്‍ കത്തോലിക്കരുടെ സംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു കേരളത്തിലെ ലത്തീന്‍ മെത്രാന്‍മാരുടെ സമിതിയുടെ അദ്ധ്യക്ഷനും തിരുവന്തപുരം അതിരൂപതാധ്യക്ഷനുമായ ആര്‍ച്ച് ബിഷപ്പ് മരിയ സൂസപാക്യം. ആദ് ലിമിന സന്ദര്‍ശനത്തിനായി റോമിലെത്തിയിരുന്ന പതിനൊന്നു മെത്രാന്‍മാരും കുടിയേറ്റക്കാര്‍ക്കും യാത്രീകര്‍ക്കും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ കാര്യദര്‍ശി ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലും സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു, പ്രവാസികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സഭ ബോധവതിയാണെന്നും എന്നാല്‍ പ്രതിസന്ധികളുടെ മധ്യേയും വിശ്വാസം മുറുകേപ്പിടിച്ചുകൊണ്ട് പരസ്നേഹത്തിലധിഷ്ഠിതമായ ധാര്‍മ്മീക ജീവിതം നയിക്കാന്‍ കടപ്പെട്ടവരാണ് കത്തോലിക്കരെന്നും ആര്‍ച്ച് ബിഷപ്പ് സൂസപാക്യം പ്രസ്താവിച്ചു. സമ്മേളനത്തെ തുടര്‍ന്ന് അര്‍പ്പിച്ച സമൂഹ ദിവ്യബലിയില്‍ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി ഞായറാഴ്ച സ്ഥാനമേറ്റ ജോര്‍ജ്ജ് ആലഞ്ചേരി മെ‍ത്രാപ്പോലീത്തായ്ക്ക് കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ പേരില്‍ അദ്ദേഹം ആശംസകളര്‍പ്പിച്ചു, ജോര്‍ജ്ജ് ആലഞ്ചേരി മെത്രാപ്പോലീത്തായുടെ സ്ഥാനാരോഹണ ചടങ്ങിനിടയില്‍ വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറക്കല്‍ റോമില്‍ നിന്നയച്ച സന്ദേശവും വായിച്ചിരുന്നു,







All the contents on this site are copyrighted ©.