എയിഡ്സിനെതിരേ വിജയം അസാധ്യമല്ലെന്ന് ആര്‍ച്ചുബിഷപ്പ് സിമോസ്കി
30 മെയ് 2011, വത്തിക്കാന്‍
എയിഡ്സ് എന്ന ചാട്ടവാറിനുമെല്‍ വിജയം നേടുവാന്‍ സാധ്യമാണെന്ന്
എച്ച്. ഐ.വി എയിഡ്സ് പ്രതിരോധത്തെയും ചികിത്സയെയും കുറിച്ച് ആരോഗ്യപരിപാലകരുടെ ശുശ്രൂഷയ്ക്കായുള്ള
പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ വത്തിക്കാനില്‍ നടന്ന ദ്വിദിന പഠന ശിബിരത്തില്‍
നല്‍കിയ പ്രബോധനത്തില്‍ പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ്
സിഗ്മണ്ട് സിമോസ്ക്കി പ്രസ്താവിച്ചു. അതിന് സന്മസുള്ള മനുഷ്യര്‍ ധാര്‍മ്മീക മൂല്യങ്ങളാല്‍
നയിക്കപ്പെട്ട് മനുഷ്യ ജീവനുവേണ്ടിയുള്ള സേവനം എന്ന ലക്ഷൃത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നും
അദ്ദേഹം വ്യക്തമാക്കി എയിഡ്സ് രോഗബാധിതരെ സംബന്ധിച്ച് സഭ നല്‍കുന്ന മാര്‍ഗ്ഗം എളുപ്പമുള്ളതല്ലെങ്കിലും
മനുഷ്യനില്‍ വിശ്വാസവും പ്രത്യാശയും ആനന്ദവും അര്‍പ്പിച്ചുകൊണ്ടുള്ള സന്ദശമാണ് സഭയുടേതെന്ന്
അദ്ദേഹം വിശദീകരിച്ചു, എച്ച്. ഐ.വി രോഗികള്‍ക്കുള്ള പ്രതിരോധ ചികിത്സ ആന്‍റിറിട്രോവൈറല്‍
മരുന്നുകള്‍ ദരിദ്രരാജ്യങ്ങളിലെ രോഗികള്‍ക്കു പോലും പ്രാപ്യമായത് ഈ രോഗം മൂലമുണ്ടാകുന്ന
മരണങ്ങള്‍ കുറയുന്നതിനു കാരണമായിട്ടുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് നിരീക്ഷിച്ചു. വൈവാഹിക
വിശ്വസ്തതയില്‍ അടിസ്ഥാനമിട്ട ലൈംഗിക മാതൃകയാണ് സഭ മുന്നോട്ടു വയ്ക്കുന്നതെന്നും കര്‍ദ്ദിനാള്‍
സിമോസ്ക്കി വ്യക്തമാക്കി. ഗര്‍ഭനിരോധന ഉറയുടേയും മറ്റും ഉപയോഗം എയിഡ്സ് രോഗത്തിന്‍റെ
പ്രതിരോധത്തിന് പൂര്‍ണ്ണമായും പര്യാപ്തമല്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ടെന്നു പരാമര്‍ശിച്ച
ആര്‍ച്ച് ബിഷപ്പ് ഏതെങ്കിലും മാര്‍ഗ്ഗത്തിലൂടെ ഈ രോഗം പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍
സഭയ്ക്കു സാധിക്കുകയില്ലെന്നും പറഞ്ഞു.