2011-05-26 18:44:17

ആര്‍ച്ചുബിഷപ്പ് കല്ലറയ്ക്കല്‍
പാപ്പായുമായി കൂടിക്കാഴ്ച നടത്തി


26 മെയ് 2011, വത്തിക്കാന്‍
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുമായുള്ള ഭാരതത്തിലെ മെത്രാന്മാരുടെ
ആദ് ലീമിനാ ഔദ്യോഗിക സന്ദര്‍ശനം തുടരുന്നു. മെയ് 26-ാം തിയതി വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 11.45-ന് കേരളത്തിലെ വരാപ്പുഴ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ്, ഫ്രാന്‍സിസ് കല്ലറയ്ക്കലുമായി മാര്‍പാപ്പ വ്യക്തിഗത കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് 12-മണിയോടെ ആന്ധ്രപ്രദേശിലെ വിവിധ രൂപതകളിലെ ആറു മെത്രാന്മാരെ മാര്‍പാപ്പ നേരില്‍ കണ്ടു:
കടപ്പാ രൂപതാദ്ധ്യക്ഷന്‍ - ബിഷപ്പ് പ്രസാദ് ഗല്ലേലാ
കമാം രൂപതാദ്ധ്യക്ഷന്‍ - ബിഷപ്പ് പോള്‍ മൈപ്പാന്‍
കര്‍ണ്ണൂള്‍ രൂപതാദ്ധ്യക്ഷന്‍ - ബിഷപ്പ് ആന്‍റെണി പൂലാ
നാല്‍ഗൊണ്ടാ രൂപതാദ്ധ്യക്ഷന്‍ - ബിഷപ്പ് ജോജി ഗോവിന്ദ്
ഗുണ്ടൂര്‍ രൂപതാദ്ധ്യക്ഷന്‍ - ബിഷപ്പ് ഗലി ബാലി
നെല്ലൂര്‍ രൂപതാദ്ധ്യക്ഷന്‍ - ബിഷപ്പ് ദുരൈബോനാ പ്രകാശ്
എന്നിവരാണ് വ്യാഴാഴ്ച മാര്‍പാപ്പയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയത്. ഇനിയും കേരളത്തിലെ ലത്തീന്‍ റീത്തില്‍പ്പെട്ട മെത്രാന്മാരാണ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച തുടരുന്നത്. ഭാരതത്തിലെ മെത്രാന്മാരുടെ ആദ് ലീമിനാ സന്ദര്‍ശനം സെപ്തംബര്‍ അവസാനംവരെ തുടരും.
 







All the contents on this site are copyrighted ©.