2011-05-25 20:09:28

ദിവ്യപൂജാക്രമം
ഇംഗ്ലിഷ് തയ്യാറായി


25 മെയ് 2011, ഇംഗ്ലണ്ട്
ദിവ്യപൂജാക്രമ നവീകരണം അപ്പസ്തോല പാരമ്പര്യത്തിലേയ്ക്കുള്ള തിരിച്ചുപോക്കെന്ന് ബിഷപ്പ് ആര്‍തര്‍ റോഷ്, ഇംഗ്ളണ്ട്-വെയില്‍സ് ദേശീയ മെത്രാന്‍ സമിതിയുടെ ആരാധനക്രമത്തിനായുള്ള കമ്മിഷന്‍ ചെയര്‍മാന്‍ പ്രസ്താവിച്ചു. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന രാഷ്ട്രങ്ങള്‍ക്കുവേണ്ടിയുള്ള പരിഷ്ക്കരിച്ച ദിവ്യപൂജാക്രമത്തിന്‍റെ പരിഭാഷ പൂര്‍ത്തിയാക്കിയ വിവരം അറിയിച്ചുകൊണ്ട് മെയ് 24-ാം തിയതി ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചത്. ഇന്ത്യ ഉള്‍പ്പെടെയുള്ള ആംഗലഭാഷ സംസാരിക്കുന്ന രാഷ്ട്രങ്ങള്‍ക്കുവേണ്ടി
ഒരുക്കിയ പുതിയ ദിവ്യപൂജാക്രമം ആസന്നമാകുന്ന ആരാധനക്രമ വത്സരാരംഭത്തോടെ - ആഗമനകാലത്തിലെ ഒന്നാം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ബിഷപ്പ് ആര്‍തര്‍ അറിയിച്ചു.
ദിവ്യബലിയുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ ക്രിസ്തുവില്‍നിന്നും അപ്പസ്തോലന്മാരിലൂടെ സഭയ്ക്കു ലഭിച്ചിട്ടുള്ളതാകയാല്‍
മൂലത്തോടും അപ്പസ്തോല പാരമ്പര്യത്തോടും വിശ്വസ്തത പുലര്‍ത്താന്‍ നവീകരിച്ച ദിവ്യപൂജാക്രമത്തില്‍ പരിശ്രമിച്ചിട്ടുണ്ടെന്ന് ഇംഗ്ലണ്ടിലെ ലീഡ്സ് തൂപതാദ്ധ്യാക്ഷന്‍ കൂടിയായ ബിഷപ്പ് റോഷ് വ്യക്തമാക്കി.
ആരാധനക്രമത്തിനായുള്ള വത്തിക്കാന്‍റെ കാര്യാലയത്തിലൂടെ ബനഡിക്ട്
16-ാമന്‍ മാര്‍പാപ്പ നല്കിയ രൂപരേഖമാനിച്ചുകൊണ്ട്,
- മൂലകൃതികളെ പ്രതിഫലിപ്പിക്കുവാനുള്ള ശ്രമം,
- വിശുദ്ധ ഗ്രന്ഥത്തോടുള്ള വിശ്വസ്തത,
- ക്രിസ്തുരഹസ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഉചിതമായ പദപ്രയോഗം
എന്നീക്കാര്യങ്ങള്‍ കാര്‍ക്കശ്യപൂര്‍വ്വം മാനിച്ചുകൊണ്ടാണ് പുതിയ ദിവ്യപൂജാക്രമം പുറത്തിറക്കുന്നതെന്ന് ബിഷപ്പ് ആര്‍തര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
 







All the contents on this site are copyrighted ©.