2011-05-23 15:42:28

മതസ്വാതന്ത്ര്യം സര്‍ക്കാര്‍ ആദരിക്കണമെന്ന് വിയറ്റ്നാമിലെ കര്‍ദ്ദിനാള്‍


23 മെയ് 2011, ഹോചീമിങ്ങ് - വിയറ്റ്നാം
മതസ്വാതന്ത്ര്യം സര്‍ക്കാര്‍ ആദരിക്കണമെന്ന് വിയറ്റ്നാമിലെ സെയ്ഗോണ്‍ അതിരൂപതാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഫാം മിങ് മാങ് വിയറ്റ്നാം പ്രധാന മന്ത്രിക്ക് സമര്‍പ്പിച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു. മതപരമായ ചടങ്ങുകള്‍ നടത്തുന്നതിന്ന് പ്രത്യേക അപേക്ഷയിലൂടെ സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങണം എന്ന രീതിയില്‍ നിയമം കൊണ്ടു വരത്തക്കവിധം ഭരണഘടനാ ഭേദഗതി ആവശ്യപ്പെടുന്ന ബില്‍ വിശ്വാസികളുടെ അവകാശങ്ങള്‍ ക്രമേണ ഇല്ലാതാക്കാനുള്ള സര്‍ക്കാരിന്‍റെ പരിശ്രമമാണെന്ന് കര്‍ദ്ദിനാള്‍ ജീന്‍ ബാപ്റ്റിസ്റ്റ ഫാം ആരോപിച്ചു.
സുസ്ഥിരമായ രീതിയില്‍ ജനങ്ങളുടെ പുരോഗതി വര്‍ദ്ധിപ്പിക്കുന്ന നീതിന്യായ വ്യവസ്ഥിതിയാണ് വിയറ്റ്നാമിലെ കത്തോലിക്കര്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നതെന്നും കര്‍ദ്ദിനാള്‍ കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
 







All the contents on this site are copyrighted ©.