2011-05-19 19:17:40

ഭാരതത്തിലെ മെത്രാന്മാര്‍
‘അദ് ലീമിനാ’ സന്ദര്‍ശനത്തിന്


19 മെയ് 2011, വത്തിക്കാന്‍
ഭാരതത്തിലെ മെത്രാന്മാര്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുമായുള്ള അവരുടെ അദ് ലീമിനാ ഔദ്യോഗിക സന്ദര്‍ശനം തുടരുന്നു. മെയ് 19-ാം തിയതി വ്യാഴാഴ്ച രാവിലെ ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും റാഞ്ചി രൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ തെലിസ്ഫോര്‍ തോപ്പോ തന്‍റെ സഹായമെത്രാന്‍ ബിനയ് കണ്ടുല്‍നാ-യോടൊപ്പം മാര്‍പാപ്പയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി.
അതിനെ തുടര്‍ന്ന് പട്നാ അതിരൂപതാദ്ധ്യക്ഷന്‍ - ആര്‍ച്ചുബിഷപ്പ് വില്യം ഡിസൂസാ, ഡാല്‍ട്ടോങ്ഗാഞ്ചിലെ മെത്രാന്‍ - ഗബ്രിയേല്‍ കുജൂര്‍,
ഡുംക്കാ രൂപതാദ്ധ്യക്ഷന്‍ - ജൂലിയസ് മരാണ്ടി, ഗുംലാ രൂപതാദ്ധ്യക്ഷന്‍ - പോള്‍ ലാര്‍ക്കാ, ഹസാരിബാഗിന്‍റെ മെത്രാന്‍ - ചാള്‍സ് സോരെങ്ങ്,
ജാംഷെഡ്പ്പൂരിലെ മെത്രാന്‍ - ഫീലിക്സ് ടോപ്പോ എന്നിവരാണ് വ്യാഴാഴ്ച രാവിലെ മാര്‍പാപ്പയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയത്.
ഭാരതത്തിലെ മെത്രാന്മാരുടെ ആദ് ലീമിനാ സന്ദര്‍ശനം തുടരും.
 







All the contents on this site are copyrighted ©.