2011-05-19 19:32:09

ബിഷപ്പ് കളത്തിപ്പറമ്പില്‍
വത്തിക്കാനില്‍


19 മെയി 2011, വത്തിക്കാന്‍
വിശുദ്ധ പത്രോസിന്‍റെ കബറിടത്തില്‍ ബലിയര്‍പ്പിച്ചുകൊണ്ട്
ബിഷപ്പ് കളത്തിപ്പറമ്പില്‍ തന്‍റെ പുതിയ ദൗത്യമാരംഭിച്ചു.
മെയ് 18-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ കബറിടത്തിലെ അള്‍ത്താരയില്‍ സമൂഹബലി അര്‍പ്പുച്ചുകൊണ്ടാണ് കുടിയേറ്റക്കാര്‍ക്കും യാത്രികര്‍ക്കുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലെ പുതിയ ദൗത്യം ബിഷപ്പ് കളത്തിപ്പറമ്പില്‍ ആരംഭിച്ചത്. ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ തന്നെ ഏല്പിച്ച ദൗത്യം നന്ദിയോടെ സ്വീകരിക്കുന്നതിന്‍റെ പ്രതീകമായിട്ടാണ് പത്രോസ്ലീഹായുടെ കബറിടത്തില്‍ ബലിയര്‍പ്പിച്ചുകൊണ്ട് ജോലി ആരംഭിക്കുന്നതെന്ന് വചനപ്രഘോഷണ മദ്ധ്യേ ബിഷപ്പ് കളത്തിപ്പറമ്പില്‍ പ്രസ്താവിച്ചു.
ദിവ്യകാരുണ്യ പ്രഭാഷണമദ്ധ്യേയാണ് പത്രോസ്ലീഹാ ക്രിസ്തുവിനെ ദൈവപുത്രനായി പ്രഘോഷിച്ചത്. പത്രോസിന്‍റെ പിന്‍ഗാമിയായ മാര്‍പാപ്പ തന്നെ ഏല്പിച്ച ദൗത്യം ദിവ്യബലിമദ്ധ്യേ ആരംഭിക്കുന്നത് തികച്ചും അര്‍ത്ഥവത്താണെന്നും, ക്രിസ്തുവിന്‍റെ ബലിയില്‍നിന്നുമാണ് സഭ പിറവിയെടുത്തതെന്നും അദ്ദേഹം അനുസ്മരിച്ചു. ക്രിസ്തു കുരിശില്‍ പ്രകടമാക്കിയ സമര്‍പ്പണ--സ്നേഹംവഴി നിത്യമാക്കപ്പെട്ട ദൈവികപതൃത്വത്തിന്‍റെ അച്ചാരമാണ് ദിവബിലി. ആ സ്നേഹം നാടുവിട്ടു സഞ്ചരിക്കുന്ന സാധാരമക്കാരായ മനുഷ്യരുമായി പങ്കുവയ്ക്കുവാന്‍ താനും വിളിക്കപ്പെട്ടിരിക്കുന്നു എന്ന് എളിമയോടെ അനുസ്മരിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതെന്നും ബിഷപ്പ് കളത്തിപ്പറമ്പില്‍ പ്രസ്താവിച്ചു. അവിചാരിതമെങ്കിലും വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ജന്മദിനത്തില്‍ തന്‍റെ വത്തിക്കാനിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നത് അനുഗ്രഹദായകമാണെന്നും ബിഷ്പ്പ് പ്രഭാഷണത്തില്‍ സൂചിപ്പിച്ചു. കുടിയേറ്റക്കാരുടെയും യാത്രികരുടെയും അജപാലന ശുശ്രൂഷയ്ക്കുള്ള പൊന്തിഫിക്ക്ല‍ കൗണ്‍സിലിലെ അംഗങ്ങള്‍ ബിഷപ്പ് ജോസഫ് ജോലിചെയ്തിരുന്ന കോഴിക്കോടു രൂപതിയില്‍പ്പെട്ട റോമില്‍ പഠിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഏതാനും വൈദികരും സന്യാസിനികളും മറ്റു സ്നേഹിതരും അഭ്യുദയകാംക്ഷികളുമായി 25 പേര്‍ ദിവ്യബലിയില്‍ പങ്കെടുത്തു







All the contents on this site are copyrighted ©.