2011-05-18 19:08:57

അടിസ്ഥാന ആരോഗ്യസംരക്ഷണം
അനിവാര്യം


18 മെയ് 2011, ജനീവ
ആഗോള ആരോഗ്യ പരിപാലന പദ്ധതി ഇനിയും സമ്പൂര്‍ണ്ണമല്ലെന്ന്,
ആര്‍ച്ചുബിഷപ്പ് സിഗ്മണ്ട് സിമോസ്ക്കി, ആരോഗ്യ പ്രവര്‍ത്തകരുടെ അജപാലന ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് ജനീവയിലെ സമ്മേളനത്തില്‍ പ്രസ്താവിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ ജനീവയിലെ ആസ്ഥാനത്ത് മെയ് 17-ാം തിയതി ചേര്‍ന്ന ലോക ആരോഗ്യ സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി ഇപ്രകാരം പ്രസ്താവിച്ചത്.
ലോകാരോഗ്യ സംഘടന വിഭാവനം ചെയ്യുന്ന സമഗ്രാരോഗ്യ സംരക്ഷണ പദ്ധതിയുടെ സാമ്പത്തിക സംവരണം ഇനിയും ബഹുഭൂരിപക്ഷം രാഷ്ട്രങ്ങള്‍ക്കും നടപ്പിലാക്കാനാവാത്തതാണ് പദ്ധതിയുടെ പതനത്തിനു കാരണമെന്ന് വത്തിക്കാന്‍റെ പ്രതിനിധി സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
അടിസ്ഥാന ആരോഗ്യ പരിപാലനം നല്കിക്കൊണ്ടുള്ള
സമഗ്ര ആരോഗ്യപരിപാലന പദ്ധതിയുടെ നടത്തിപ്പിനായി ഇനിയും പരിശ്രമിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് സിമോസ്കി സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു. ദാരിദ്ര്യ-രേഖയ്ക്കു താഴെയുള്ള ലക്ഷോപലക്ഷം ജനങ്ങളാണ് ഇനിയും അടിസ്ഥാന ആരോഗ്യസംരക്ഷണയ്ക്കായി ലോകത്തു വലയുന്നതെന്നും ആര്‍ച്ചുബിഷപ്പ് ചൂണ്ടിക്കാട്ടി. മെയ് 16-ന് ആരംഭിച്ച സമ്മേളനം 24-ാം തിയതി സമാപിക്കും.







All the contents on this site are copyrighted ©.