2011-05-17 15:15:03

ലത്തീന്‍ അമേരിക്കയിലെ മെത്രാന്‍മാരുടെ സംയുക്തസമിതികളുടെ സമ്മേളനം സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നു


17 മെയ്, മൊന്തേവിദേയോ – ഉറുഗ്വായ്
ലത്തീന്‍ അമേരിക്കയിലെ മെത്രാന്‍മാരുടെ സംയുക്ത സമിതിയുടെ സുവര്‍ണ്ണ ജൂബിലിയാഘോഷങ്ങള്‍ മെയ് പതിനാറാം തിയതി തിങ്കളാഴ്ച ഉറുഗ്വായിലെ മൊന്തേവിദേയോയില്‍ ആരംഭിച്ചു. മെത്രാന്‍മാര്‍ക്കു വേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ക്ക് ക്വെല്ലത്തിന്‍റെ മുഖ്യകാര്‍മ്മീകത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയോടെയാണ് ലത്തീന്‍ അമേരിക്കയിലെ മെത്രാന്‍മാരുടെ സംയുക്ത സമിതിയുടെ അന്‍പതാം സമ്മേളനം ആരംഭിച്ചത്, തിങ്കളാഴ്ച മൊന്തേവിദേയോയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ലത്തീന്‍ അമേരിക്കയില്‍ സഭാപ്രവര്‍ത്തനങ്ങളുടെ ക്രിയാത്മകത പ്രശംസിച്ച കര്‍ദ്ദിനാള്‍ ക്വെല്ലത്ത് സാമൂഹ്യ ജീവിതത്തില്‍ ആധുനിക പ്രത്യയ ശാസ്ത്രങ്ങളുടെ കടന്നുകയറ്റത്തിനെതിരേ ജാഗ്രത പുലര്‍ത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും പരാമര്‍ശിച്ചു. പ്രത്യയ ശാസ്ത്രങ്ങളല്ല ക്രിസ്തുവിന്‍റെ സുവിശേഷമാണ് പൊതുജീവിതത്തില്‍ കത്തോലിക്കരെ നയിക്കേണ്ടതെന്ന് കര്‍ദ്ദിനാള്‍ ക്വെല്ലത്ത് വിശദീകരിച്ചു.







All the contents on this site are copyrighted ©.