2011-05-12 19:54:33

‘ആദ് ലീമിനാ’ സന്ദര്‍ശനത്തിന്
ഇന്ത്യയിലെ മെത്രാന്മാര്‍


12 മെയ് 2011, വത്തിക്കാന്‍
ബനഡികട് 16-ാമന്‍ മാര്‍പാപ്പയുമായുള്ള ഇന്ത്യയിലെ മെത്രാന്മാരുടെ
അദ് ലീമിനാ ഔദ്യോഗിക സന്ദര്‍ശനം തുടരുന്നു. മെയ് 12-ാം തിയതി വ്യാഴാഴ്ച രാവിലെ ഇന്ത്യയുടെ വടക്കു-കിഴക്കന്‍
മിഷന്‍ മേഖലയില്‍പ്പെട്ട 6-മെത്രാന്മാരാണ് മാര്‍പാപ്പയുമായി വ്യക്തിപരമായ കൂടിക്കാഴ്ച നടത്തിയത്. ഷില്ലോങ്ങ് അതിരൂപതയുടെ കീഴില്‍വരുന്ന
ആഗാര്‍ത്തലയുടെ മെത്രാന്‍ - ലൂമെന്‍ മൊന്തെയിരോ
ഐസ്വാള്‍ മെത്രാന്‍ - സ്റ്റീഫന്‍ റൊത്വാങ്കാ
ജോവ്വായുടെ മെത്രാന്‍ - വിന്‍സെന്‍റ് കിമ്പാത്ത്
നോങ്സ്റ്റോയിനിന്‍റെ മെത്രാന്‍ - വിക്ടര്‍ ലിങ്ദോ
തൂറായിലെ മെത്രാന്‍ - ആന്‍ഡ്രൂ മറാക്ക് എന്നിവരും......
ഗൗഹാത്തി അതിരൂപതയില്‍പ്പെട്ട
ബോഗായ് ഗവോണിലെ മെത്രാന്‍ - തോമസ് പുല്ലേപ്പിള്ളിയുമാണ്
5 വര്‍ഷത്തില്‍ ഒരിക്കല്‍ മാര്‍പാപ്പയുമായുള്ള ഔദ്യോഗിക സന്ദര്‍ശനം വ്യാഴാഴ്ച പൂര്‍ത്തിയാക്കിയത്. ഭാരതത്തിലെ മെത്രാന്മാരുടെ ആദ് ലീമിനാ സന്ദര്‍ശനം ഇനിയും തുടരും.







All the contents on this site are copyrighted ©.