12 മെയ് 2011, സ്പെയിന്‍ സ്പെയിനിലുണ്ടായ ഭൂകമ്പത്തില്‍ മരണമടഞ്ഞവര്‍ക്ക് അവിടത്തെ
ദേശിയ മെത്രാന്‍ സംഘം അനുശോചനം രേഖപ്പെടുത്തി. മെയ് 11-ാം തിയതി ബുധനാഴ്ച പ്രാദേശിക
സമയം വൈകുന്നേരം 6-മണിക്കാണ് തെക്കു-കിഴക്കെ സ്പെയിനിലെ ലോര്‍ക്കാ സമതലപ്രദേശത്ത്
5.2 റിച്ചെര്‍ സ്കെയില്‍ ശക്തിയില്‍ ഭൂചലനമുണ്ടായത്. തകര്‍ന്നുവീണി കെട്ടിടസമുച്ചയങ്ങളില്‍പ്പെട്ട്
10 പേര്‍ മരണമടഞ്ഞതായും 200-ലേറെ പേര്‍ പരുക്കേറ്റതായും വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു. ഭൂകമ്പബാധിത
പ്രദേശമായ കര്‍ത്തേജീനായിലെ മെത്രാനയച്ച സന്ദേശത്തിലാണ് സ്പെയിനിലെ ദേശിയ മെത്രാന്‍ സമിതിയുടെ
പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ അന്തോണിയോ വരേല അനുശോചനം രേഖപ്പെടുത്തിയത് മരണമടഞ്ഞവരുടെ
കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച കര്‍ദ്ദിനാള്‍ വരേല, മുറിപ്പെട്ടവരുടെ സൗഖ്യത്തിനായും
ജനങ്ങളുടെ സമാശ്വാസത്തിനായും പ്രാര്‍ത്ഥിക്കുന്നതായി സന്ദേശത്തില്‍ അറിയിച്ചു.