2011-05-10 15:16:41

കുട്ടികളുടെ കാഴ്ചപ്പാടില്‍ നിന്നും കുടുംബങ്ങളെ കാണണമെന്ന് കര്‍ദ്ദിനാള്‍ ആന്തൊണെല്ലി


10 മെയ് 2011, സലേര്‍നോ) കുട്ടികളുടെ കാഴ്ചപ്പാടില്‍ നിന്നും കുടുംബങ്ങളെ കാണണമെന്ന് കര്‍ദ്ദിനാള്‍ ആന്തൊനെല്ലി, കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള പൊന്ഥിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്. ഒന്‍പതാം തിയതി തിങ്കളാഴ്ച ഇറ്റലിയിലെ സലേര്‍നോ പട്ടണത്തില്‍ ആരംഭിച്ച കുടുംബ അവകാശ-വാരസമ്മേളനത്തില്‍ ആരംഭ സന്ദേശം നല്‍കുകയായിരുന്നു കര്‍ദ്ദിനാള്‍ എന്നിയ‍ോ ആന്തോണെല്ലി. പ്രായപൂര്‍ത്തിയായവരുടെ ചഞ്ചലവും ഒരുപക്ഷേ സ്വാര്‍ത്ഥവുമായ കാഴ്ചപ്പാടില്‍ നിന്നാണ് കുടുംബങ്ങള്‍ ദര്‍ശിക്കപ്പെടുന്നതെന്നും ആ നിലപാടില്‍ നിന്നും മാറി കുട്ടികളുടെ വീക്ഷണകോണില്‍ നിന്നും കുടുംബങ്ങളെ കാണുവാന്‍ ആരംഭിക്കണമെന്നും അത് ഒരു പുതിയ മനസ്ഥിതിക്ക് രൂപം നല്‍കുമെന്നും കര്‍ദ്ദിനാള്‍ അഭിപ്രായപ്പെട്ടു. വിച്ഛേദ്ദിക്കപ്പെട്ടുന്ന കുടുംബ ബന്ധങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഏറ്റവും അധികം ബാധിക്കുന്നത് കുട്ടികളെയാണെന്നും പരസ്പര സ്നേഹത്തില്‍ ജീവിക്കുന്ന സ്നേഹനിധികളായ മാതാപിതാക്കളെയാണ് കുട്ടികള്‍ക്കാവശ്യമെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. പ്രതിസന്ധികള്‍ നേരിടുന്ന കുടുംബങ്ങള്‍ക്ക് സാന്ത്വനവും പിന്തുണയുമേകികൊണ്ട് ഒരുമയില്‍ തുടരുവാന്‍ ഇനിയും ഒട്ടേറെക്കാര്യങ്ങള്‍ അജപാലനരംഗത്തും ചെയ്യേണ്ടതാവശ്യമായിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു.







All the contents on this site are copyrighted ©.