2011-05-10 15:15:59

കുടിയേറി പാര്‍ക്കുന്നവരോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുക . ആര്‍ച്ച് ബിഷപ്പ് വെല്ലിയോ


(10 മെയ് 2011, സിഡ്നി): കുടിയേറി പാര്‍ക്കുന്നവരോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കണമെന്ന് കുടിയേറ്റക്കാര്‍ക്കും യാത്രീകര്‍ക്കും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് വെല്ലിയോ ആഹ്വാനം ചെയ്യുന്നു. ഓസ്ട്രേലിയായില്‍ അപ്പസ്തോലിക പര്യടനം നടത്തുന്ന അദ്ദേഹം പത്താം തിയതി ചൊവ്വാഴ്ച ഓസ്ട്രേലിയന്‍ നഗരമായ സിഡ്നിയില‍െ സെന്‍റ് മേരീസ് കത്തീഡ്രലില്‍ അര്‍പ്പിച്ച സമൂഹദിവ്യബലിമധ്യേ നടത്തിയ വചനപ്രഘോഷണത്തിലാണ് ഈയാഹ്വാനം നടത്തിയത്. വാതിലില്‍ മുട്ടുന്ന പരദേശിക്കു വാതില്‍ തുറന്നുകൊടുക്കുന്ന തദ്ദേശീയര്‍ നീതിയും സത്യവും ആദരിക്കുന്ന ആതിഥേയരാകുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് മാരിയോ വെല്ലിയോ പ്രസ്താവിച്ചു. മനുഷ്യന്‍റെ ചലനാത്മകത നിയമവിരുദ്ധ പ്രതിഭാസങ്ങള്‍ വളര്‍ത്തുമെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കുകയില്ലെന്നും സുരക്ഷതേടുന്ന മനുഷ്യരുടെ അന്തസ്സ് മാനിക്കപ്പെടണമെന്നും ആര്‍ച്ച് ബിഷപ്പ് വെല്ലിയോ അഭ്യര്‍ത്ഥിച്ചു. പൊതുവിഭവങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ കൂട്ടായ്മയില്‍ അടിസ്ഥാനമിട്ട പുതിയ ജീവിത സാഹചര്യങ്ങള്‍ രൂപീകരിക്കപ്പെടുമെന്ന് വിശദീകരിച്ച അദ്ദേഹം ഇപ്രകാരമുള്ള ഐക്യദാര്‍ഢ്യത്തിന് ത്യാഗവും പരിശ്രമവും ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി.







All the contents on this site are copyrighted ©.