2011-05-10 15:18:12

ആര്‍ച്ച് ബിഷപ്പ് ഫെര്‍നാഡോ ഫിലോനി - ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവന്‍


(10 മെയ് 2011, വത്തിക്കാന്‍) : ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവനായി ആര്‍ച്ച് ബിഷപ്പ് ഫെര്‍നാഡോ ഫിലോനിയെ ബ‍െനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിയമിച്ചു. 2006 മുതല്‍ സംഘത്തിനു നേതൃത്വം നല്‍കിവന്നിരുന്ന ഭാരതീയനായ കര്‍ദിനാള്‍ ഐവാന്‍ ഡയസ് പ്രായപരിധിയെത്തി വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. പരിശുദ്ധ സിംഹാസനത്തിന്‍റെ പൊതുകാര്യാലയത്തിന്‍റെ മേധാവിയായി സേവനമനുഷ്ഠിക്കുകയായിരുന്നു ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പുതിയ അദ്ധ്യക്ഷനായി നിയമിതനായ ആര്‍ച്ച് ബിഷപ്പ് ഫെര്‍നാഡോ ഫിലോനി. പരിശുദ്ധ സിംഹാസനത്തിന്‍റെ പൊതുകാര്യാലയത്തിന്‍റെ മേധാവിയായി ക്യൂബയില്‍ അപ്പസ്തോലിക സ്ഥാനപതിയായി സേവനമനുഷ്ഠിക്കുന്ന ആര്‍ച്ച് ബിഷപ്പ് ജൊവാന്നി ആഞ്ചെലോ ബെച്ചുവിനെയും പാപ്പ നിയമിച്ചു







All the contents on this site are copyrighted ©.