2011-05-10 15:17:20

ആര്‍ച്ച് ബിഷപ്പ് ജുസപ്പേ പിന്‍റോ ഫിലിപ്പീന്‍സിലെ പുതിയ അപ്പസ്തോലിക സ്ഥാനപതി


(10 മെയ് 2011, വത്തിക്കാന്‍) : ആര്‍ച്ച് ബിഷപ്പ് ജുസപ്പേ പിന്‍റോയെ ഫിലിപ്പീന്‍സിലെ പുതിയ അപ്പസ്തോലിക സ്ഥാനപതിയായി മാര്‍പാപ്പ നിയമിച്ചു. ചിലിയുടെ അപ്പസ്തോലിക സ്ഥാനപതിയായി സേവനമനുഷ്ഠിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ് ജുസപ്പേ പിന്‍റോ. ഫിലിപ്പീന്‍സിലെ അപ്പസ്തോലിക സ്ഥാനപതിയായിരുന്ന ആര്‍ച്ച് ബിഷപ്പ് എഡ്വാര്‍ഡ് ജോസഫ് ആദംസ് ഇക്കൊല്ലം ഫെബ്രുവരിമാസം ഇരുപത്തിരണ്ടാം തിയതി ഗ്രീസിലെ അപ്പസ്തോലിക സ്ഥാനപതിയായി നിയമിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് മാര്‍പാപ്പ പുതിയ നിയമനം നടത്തിയത്.







All the contents on this site are copyrighted ©.