2011-05-05 19:52:42

മാര്‍പാപ്പയെ സ്വീകരിക്കാന്‍
മനുഷ്യചങ്ങല


5 മെയ് 2011, വെനീസ്
വെനീസിലേയ്ക്കുള്ള യാത്രാമദ്ധ്യേ മാര്‍പാപ്പയെ സ്വീകരിക്കാന്‍ മനുഷ്യച്ചങ്ങലയൊരുക്കുന്നു... അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റെ ആദ്യഘട്ടം അക്വിലെയായില്‍ അവസാനിപ്പിച്ച് മാര്‍പാപ്പ ഹെലിക്കോപ്റ്ററില്‍ വെനീസിലേയ്ക്ക് പറക്കുമ്പോള്‍, വെനീസിലെ പരിശുദ്ധ ദൈവമാതാവിന്‍റെ പ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ ഉമ്മറത്തുള്ള വിശാലമായ ബീച്ചിലാണ് Welcome Pope, സ്വാഗതം പാപ്പാ, എന്ന ലഖിതത്തിന്‍റെ ആകൃതിയില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്. ‘കായലുകളുടെ നാടെ’ന്ന് വിഖ്യാതമായ വെനീസിന്‍റെ മെഡിറ്ററേനിയന്‍ തീരത്തുകൂടെ പെയ്പ്പല്‍ ഹെലിക്കോപ്റ്റര്‍ പറന്നുനീങ്ങുമ്പോള്‍, പേപ്പല്‍ പതാകയുടെ വെള്ളയും മഞ്ഞയും വസ്ത്രങ്ങളണിഞ്ഞ പൗരാവലി കൈയ്യില്‍ കരുതുന്ന വര്‍ണ്ണത്തുവാലകള്‍ വീശി പാപ്പായ്ക്ക് സ്വാഗതമരുളുവാനാണ് സംഘാടകര്‍ പദ്ധതിയൊരുക്കുന്നത്. യുവാക്കളും കുട്ടികളും സ്ത്രീകളുമടക്കം പതിനായിരത്തിലേറെ വരുന്നൊരു സംഘം പാപ്പായ്ക്ക് സ്വാഗതമരുളുവാന്‍ മനുഷ്യച്ചങ്ങലയില്‍ കൈകോര്‍ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.








All the contents on this site are copyrighted ©.