2011-05-05 20:04:51

ദൈവനിവേശിത സ്വഭാവവും സത്യാത്മകതയും
വിശുദ്ധഗ്രന്ഥ വ്യാഖ്യാനശാസ്ത്രത്തിന്‍റെ രണ്ടു ഘടകങ്ങള്‍
- ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ


5 മെയ് 2011, വത്തിക്കാന്‍
ദൈവനിവേശിത സ്വഭാവവും സത്യവും വിശുദ്ധഗ്രന്ഥ വ്യാഖ്യാന ശാസ്ത്രത്തിന്‍റെ രണ്ടു മുഖ്യഘടകങ്ങളെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. മെയ് 5-ാം തിയതി തിങ്കളാഴ്ച പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മിഷന്‍റെ സമ്പൂര്‍ണ്ണ സമ്മേളനത്തിനയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രഖ്യാപിച്ചത്. വിശുദ്ധ ഗ്രന്ഥത്തിന്‍റെ ദൈവനിവേശിത സ്വഭാവവും സത്യവും, Inspiration and truth of the Holy Bible എന്ന പ്രമേയമാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്‍റെ ആധാരവിഷയം. തിരുവെഴുത്തുകള്‍ കൃത്യമായി പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും, ദൈവം അരുള്‍ചെയ്ത വചനംതന്നെ ചരിത്രത്തിന്‍റെ വിവിധ ഘട്ടങ്ങളിലും സാഹചര്യങ്ങളിലും ദൈവത്താല്‍ പ്രചോദിതരായ മനുഷ്യരാല്‍ രചിക്കപ്പെട്ടിട്ടുള്ളതാണെന്ന സത്യം അംഗീകരിക്കേണ്ടതാണെന്ന് മാര്‍പാപ്പ തന്‍റെ സന്ദേശത്തില്‍ അനുസ്മരിപ്പിച്ചു.
ദൈവിക പ്രചോദനത്താല്‍ മനുഷ്യന്‍റെ അധരങ്ങല്‍ വചനം രചിക്കുകയും ഉദ്ധരിക്കുകയും ചെയ്യുന്നതാണ് തിരുവെഴുത്തുകളുടെ ദൈവനിവിശിത-സ്വഭാവമെന്ന് മാര്‍പാപ്പ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.
മനുഷ്യവചസ്സുകളില്‍ ദൈവവചനത്തിന്‍റെ പ്രചോദനാത്മകത നഷ്ടപ്പെടുമ്പോള്‍ തിരുവെഴുത്തുകളിലെ അമൂല്യനിധിതന്നെ മനുഷ്യന് നഷ്ടമാകുമെന്നും പാപ്പ ചൂണ്ടിക്കാട്ടി. വിശുദ്ധഗ്രന്ഥത്തിന്‍റെ ദൈവനിവേശിത സ്വഭാവത്തെക്കുറിച്ചുള്ള പഠനത്തില്‍ അത് ദൈവവചനമാകയാല്‍ നിര്‍ണ്ണായകവും വ്യതിരിക്തവുമായ വിധത്തില്‍ അതിന്‍റെ നിഗൂഢമായ സത്തിയിലുള്ള സ്വഭാവം കണ്ടെത്തുകയാണ് വേണ്ടതെന്ന് മാര്‍പാപ്പ സമ്മേളനത്തെ ഓര്‍പ്പിച്ചു.
അടിസ്ഥാനത്തില്‍ നിഗൂഢമായവയെ അറിയുകയും കണക്കുകൂട്ടി കണ്ടുപിടിക്കുകയും ചെയ്യുന്നതുവഴിമാത്രമേ ക്ലിപ്തമായ പുനഃപരിശോധനയും നവീകരണവും വിശുദ്ധഗ്രന്ഥ വിജ്ഞാനീയത്തിന്‍റെ മേഖലയില്‍ യാഥാര്‍ത്ഥ്യമാക്കാനാവൂ എന്ന് മാര്‍പാപ്പ സമ്മേളനത്തെ അനുസ്മരിപ്പിച്ചു.







All the contents on this site are copyrighted ©.