2011-05-04 20:23:51

മതമൊരിക്കലും പ്രേരിതമാവില്ലെന്ന് മാര്‍പാപ്പ


4 മെയ് 2011 വത്തിക്കാന്‍
പ്രേരിതമായ മതം, ഒരിക്കലും മതമല്ലെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ
സാമൂഹ്യ ശാസ്ത്രങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ സമ്പൂര്‍ണ്ണസമ്മേളനത്തിന് അയച്ച സന്ദേശത്തില്‍ പ്രസ്താവിച്ചു.
വൈവിധ്യങ്ങളുടെ ലോകത്തില്‍ മനുഷ്യന്‍റെ അവകാശങ്ങള്‍, വിശിഷ്യ മതസ്വാതന്ത്ര്യം, എന്ന പ്രമേയവുമായിട്ടാണ് സാമൂഹ്യ ശാസ്ത്രങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ 17-ാമത് സമ്പൂര്‍ണ്ണ സമ്മേളനം റോമില്‍ കൂടിയത്. മനുഷ്യാസ്തിത്വത്തിന്‍റെ ഭാഗമാണെന്ന് ഈശ്വര വിശ്വാസമെന്നും, അതിനാല്‍ ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്യം ഒരോ മനുഷ്യന്‍റെയും അടിസ്ഥാനാവകാശമാണെന്നും പാപ്പാ സന്ദേശത്തില്‍ സമര്‍ത്ഥിച്ചു.
തന്നെ വിളിക്കുന്ന ദൈവത്തോട് പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യാന്തസ്സിന്‍റെ ഭാഗമാണെന്നും, യഥാര്‍ത്ഥമായ മതസ്വാതന്ത്ര്യം മനുഷ്യജീവിതങ്ങളുടെ സമഗ്രതയ്ക്കും സമൂഹത്തിന്‍റെ പുരോഗതിക്കും അനിവാര്യമാണെന്നും മാര്‍പാപ്പ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.
ഓരോ രാഷ്ട്രങ്ങള്‍ക്കും ഭരണഘടനയും നിയമങ്ങളും സൃഷ്ടിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും മതങ്ങളില്‍, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളായ മതങ്ങളില്‍ വിശ്വാസമില്ലാത്ത ഭരണകൂടങ്ങളോട് മനുഷ്യാവകാശവും അന്തസ്സും ആദരിക്കുവാന്‍ പരിശുദ്ധ സിംഹാസനം ആവശ്യപ്പെടുകയാണെന്നും മാര്‍പാപ്പ സന്ദേശത്തില്‍ പ്രസ്താവിച്ചു. ഏപ്രില്‍ 29-ാം തിയതി വെള്ളിയാഴ്ച ആരംഭിച്ച സമ്മേളനം മെയ് 4-ാം തിയതി ബുധനാഴ്ച സമാപിച്ചു.







All the contents on this site are copyrighted ©.