2011-05-04 20:38:50

ഭീമകരപ്രവര്‍ത്തനങ്ങള്‍
ഉന്മൂലനംചെയ്യുമെന്ന്
ബാന്‍ കീ മൂണ്‍


4 മെയ് 2011, ന്യൂയോര്‍ക്ക്
നിര്‍ദോഷികളെ വകവരുത്തുന്ന കിരാതമായ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ശിക്ഷയില്‍നിന്നും ഇളവുണ്ടാകില്ലായെന്ന്, ബാന്‍ കി മൂണ്‍, യുഎന്‍ സെക്രട്ടറി ജനറല്‍ ന്യൂയോര്‍ക്കില്‍ പ്രസ്താവിച്ചു. തീവ്രവാദിത്തലവന്‍, ബിന്‍ ലാദന്‍റെ മരണവുമായി ബന്ധപ്പെട്ട് മെയ് 3-ാം തിയതി ചൊവ്വാഴ്ച ന്യൂയോര്‍ക്കില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മൂണ്‍. മ്ലേഛമായ മനുഷ്യക്കുരുതികളുടെ സൂത്രധാരകന്‍റെ മരണം സമാധാന പാതയിലെ നിര്‍ണ്ണായകമായ ഒരു വഴിത്തിരിവായി താന്‍ കാണുന്നുവെന്ന് മൂണ്‍ അഭിപ്രായപ്പെട്ടു. ഭീകരപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന 192- ലോകരാഷ്ട്രങ്ങളോട് ചേര്‍ന്നുനിന്നുകൊണ്ട് ഐക്യരാഷ്ട്ര സംഘടന ആഗോള തീര്‍വ്വവാദ പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണ്ണമായും ഉന്മൂലനംചെയ്യുമെന്നും ബാന്‍ കീ മൂണ്‍ പ്രസ്താവിച്ചു. കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം, നിര്‍ദോഷികളായ ആയിരങ്ങളെ കൊന്നുമൂടിയ, ബിന്‍ ലാദന്‍ ആസൂത്രണംചെയ്ത, 2001 സെപ്തംമ്പര്‍ 11-നുണ്ടായ ന്യൂയോര്‍ക്കിലെ ഇരട്ട മന്ദിരങ്ങളുടെ പതനത്തിന് താനും ദൃക്സാക്ഷിയായിരുന്നെന്ന മൂണ്‍ വിവരിച്ചു. അന്തര്‍ദേശിയ ഭീകരപ്രവര്‍ത്തനത്തോടുള്ള ഒരു നീതി-നടപ്പാക്കല്‍ മാത്രമാണ് മെയ് 2-ാം തിയതി പാക്കിസ്ഥാനിലെ അബോട്ടാബില്‍ അരങ്ങേറിയതെന്നും മൂണ്‍ കൂട്ടിച്ചേര്‍ത്തു.







All the contents on this site are copyrighted ©.