2011-04-28 20:39:15

കത്തോലിക്കാ പുരോഹിതന്‍
മെക്സിക്കോയില്‍ കൊല്ലപ്പെട്ടു


28 ഏപ്രില്‍ 2011
ഏത് അധിക്രമവും അപലപനീയമാണ്, വിശിഷ്യാ അത് അര്‍പ്പിതര്‍ക്കു നേരെയാകുമ്പോഴെന്ന്, കര്‍ദ്ദിനാള്‍ നോര്‍ബര്‍ട്ട് റിവേരാ, മെക്സിക്കോയുടെ ആര്‍ച്ചുബിഷപ്പ് പ്രസ്താവിച്ചു.

ഏപ്രില്‍ 27-ാം തിയതി ബുധനാഴ്ച രാവിലെ തെക്കന്‍ മെക്സിക്കോയിലെ കൊയാക്കന്‍ പട്ടണ ദേവാലയത്തില്‍, സ്ഥലത്തെ വികാരി
ഫാദര്‍ ഫാന്‍സിസ് ദുരാന്‍ കൊലചെയ്യപ്പെട്ടതിനെക്കുറിച്ച്, മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ റിവേരാ ഇപ്രകാരം പ്രസ്താവിച്ചത്.
കഴുത്തില്‍ മുറിവേല്പിച്ചാണ് 63 വയസ്സുകാരന്‍ ഫാദര്‍ ദുരാന്‍ കൊലചെയ്യപ്പെട്ടിരിക്കുന്നതെന്ന് വാര്‍ത്താ ഏജെന്‍സികള്‍ വെളിപ്പെടുത്തി.
കൊലപാതകത്തിനു പിന്നില്‍ മോഷണമാണെന്നു സംശയിക്കപ്പെടുമ്പോള്‍,
മെക്സിക്കോയിലെ സഭയും സര്‍ക്കാരും തമ്മില്‍ അടുത്ത കാലത്തുണ്ടായ അഭിപ്രായ ഭിന്നതകളും കൊലപാതകത്തിനു പിന്നിലെ കാരണമാകാമെന്ന് സംശയിക്കപ്പെടുന്നുണ്ട്.







All the contents on this site are copyrighted ©.